26 Jul 2010

കോട്ടയ്ക്കല്‍ ശിവരാമനു  അന്ത്യാഞ്ജലി..
കഥകളി ലോകത്തെ ആചാര്യന്‍ , സ്ത്രീരത്നം നേടിയ കലാപ്രതിഭ.. നിലവിളക്കിന്റെ ദീപ്ത സാനിധ്യത്തില്‍ നവരസങ്ങളുടെ ഭാവ ചൈതന്യം പകര്‍ന്നാടിയ നടന വിസ്മയം..കഥകളിയരങ്ങില്‍ നിന്നും നമുക്ക് നഷ്ടപ്പെട്ട മറ്റൊരു രത്നം..
 കേരളം കലയുടെ നാടാനെന്ന കേളികൊട്ട് മുഴക്കിയ ഈ പ്രതിഭ..കലയ്ക്കു വേണ്ടി  ജീവിക്കുന്നവന്‍  എന്ത് നേടും   , എന്ത് നേടി ,എന്താണ് കലാ  എന്നും പ്രസങ്ങിക്കുമ്പോള്‍ , നിലവിളക്കിനെ സാക്ഷിയാക്കി അത്മവിഷ്ക്കരമാകി മാറിയ ഇത്തരം നിധികള്‍ മറഞ്ഞു പോകുന്നതും നിമിഷത്തിന്റെ നിയോഗം..

17 Jul 2010

സൈന ...........കീ ജയ്....
 രണ്ടാമതെത്തി.............
 ഒന്നിലേക്ക് എത്താന്‍ എല്ലാ പ്രാര്‍ത്ഥനകളും ...

എന്‍റെ പ്രണയം

രക്ത ബന്ധവും , ഉടമ്പടി ബന്ധവുമാണ് ജനനവും, വിവാഹമെന്നും പറയാറുണ്ട്..രക്തവും, ഉടമ്പടിയും ബന്ധമാകുന്നു എന്നു.. യാഥാര്‍ഥാവും , അയാഥാര്‍ഥവുമായ ബന്ധം.. ഞാനും അങ്ങനെ ഒരു ചിന്ത യില്‍ ആയിരുന്നു .. ഹൃദയമില്ലാത്ത, ചുവപ്പിന്റെ തീവ്രതയില്ലാത്ത, യാന്ത്രികമായ ഏതോ ബന്ധമാന്നെന്ന വിശ്വാസത്തില്‍..
        എന്‍റെ ജീവിതത്തിലും ആ മാറ്റമുണ്ടായി.. വിവാഹമെന്ന സ്വപ്നത്തിനു ചിറകു മുളച്ചു..ആശങ്കകളുടെ കൂമ്പാരം.. വിജനമായ ആ പര്‍വതത്തിലേക്ക് ഒരു കുഞ്ഞു പക്ഷിയും..
        ആദ്യമായി അവന്‍ എന്നോട് പറഞ്ഞു, വിവാഹം ഒരു പെണ്‍കുട്ടി യുടെ രണ്ടാം ജന്മമാണ്..ur a new born baby to me ...അവിടെ എന്‍റെ ചീട്ടുകൊട്ടാരം തകര്‍ന്നു വീണു..പ്രണയത്തിന്റെ സുഗന്ധം പറത്തിക്കൊണ്ട് പുതിയൊരു ബന്ധം..ഉദംബടിയാണോ ഇത്. രക്തതിനെക്കാള്‍ തീവ്രതയും, ഹൃദയത്തിനെക്കള്‍ ആത്മാര്‍ത്ഥതയുമുള്ള ബന്ധം..മനസ്സിന്‍ മടിയില്‍ കുറെ ചുവന്ന പുഷ്പങ്ങള്‍.......കാറ്റില്‍ പാട്ട് മൂളുന്നു.. മഴയില്‍ തന്ത്രി മീട്ടുന്നു..മാനം നക്ഷത്രങ്ങള്‍ കൊണ്ട് നിറഞ്ഞു കവിയുന്നു.. അവ കണ്ണ് ചിമ്മുന്നു..അനുഭൂതി..നാദവും, സ്വരവും,സൗന്ദര്യവും മാത്രം വിരിയുന്ന മയിലിന്‍ വര്‍ണ്ണമുള്ള മനോഹര ചിത്രം..എന്‍റെ പ്രണയം..വിവാഹം അതാണെന്ന് തിരിച്ചറിയുന്നു..
 അച്ഛനും അമ്മയും ഒന്നാണെന്ന് തോന്നാറുണ്ട്..സ്നേഹമാണെന്ന്..ഈ ഉടമ്പടിയാണ് രക്തമെന്നും-ഹൃദയമെന്നും,കുളിരെന്നും,കാറ്റെന്നും. കാല്പനികമായ എന്‍റെ ലോകത്തിലേക്ക് പുതിയൊരു ജന്മം..അവന്റെ പ്രണയം എന്നില്‍ ശുധസന്ഗീതം നിറയ്ക്കുന്നു..

16 Jul 2010

എനിക്കൊരു കവിയാകണം
 തൊട്ടാല്‍ കരയുന്ന കവി..
വാക്കുകള്‍
വാതിലുകള്‍ തുറന്നു വരവെല്‍ക്കണം ..
എഴുതി എഴുതി ...
പൂവും പൂമ്ബടയും  പോലും ചിരിക്കണം
എന്നിട്ട എന്നോട് പിണങ്ങണം..
 വാക്കുകള്‍ ശ്വാസം മുട്ടിച് കൊല്ലണം..
പാപവും പുണ്യവും ഏറ്റുവാങ്ങി ,
 എനിക്കൊരു നല്ല കവിയാകണം..

കള്ളിചെടികള്‍ പലവിധം


കള്ളിചെടികള്‍.... യൂഫോര്ബിയ നീരിഫോളിയ ,യൂഫോര്ബിയ തിരുക്കളി, യൂഫോര്ബിയ നിവൂളിയ ,യൂഫോര്ബിയ അനടിക്വോരം.ഒന്നിലേറെ ചെടികലാനുവ.. ഇതൊക്കെ കള്ളിചെടികലാണ്...ഇനിയും കുറെ പേരുകള്‍...

ഇരട്ടിമധുരം ...ആയുര്‍വേദത്തില്‍

എല്ലാ മധുരവസ്തുക്കലെക്കളും മധുരമുള്ളതാണ് ഇരട്ടിമധുരം.. അത് അകൊണ്ട തന്നെ യാണ് ഇരട്ടിമധുരം എന്നു ഈ ഔഷധം അറിയപ്പെടുന്നതും.. യഷ്ടീമധു എന്ന ഇതിന്റെ സംസ്കൃത നാമത്തിന്റെ അര്‍ഥം തന്നെ കൊല്ല്ലിയുടെ രൂപതിളിരിക്കുന്ന മധു എന്നാണ്.. ആമാശയ വരണം ശമിപ്പിക്കാനുള്ള ഇതിന്റെ കഴിവ് ആഗോളവ്യാപകമായി ശ്രദ്ധ നേടിയിട്ടുണ്ട്..ഫബ്രെസി കുടുംബത്തില്‍ ജനിച്ച ഇരട്ടിമധുരം ഗ്ല്യസി ര്യ്സ  വ്ഗ്ലാബ എന്ന ശാസ്ട്രനാമാതില്‍ അറിയപ്പെടുന്നു.. 50 - 150 cm ഉയരത്തില്‍ വളര്‍ന്നു പന്തലിക്കുന്ന ചിരസ്ഥായി ഒവ്ഷധി ,സംയുക്ത ഇലകള്‍ ,നീളമുള്ള പൂങ്കുല, എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്,..  രസം, ഗുണം, വീര്യം, വിപാകം(മധുരം) എന്നി രസടി ഗുണങ്ങള്‍ ആയുര്വേടതി ഇരട്ടി മധുരത്തെ കുറിച്ച പ്രതിപാദിക്കുന്നു..സ്വരം നന്നാക്കാനും , കോശങ്ങളെ പരോരക്ഷിക്കനുമുള്ള ശക്തിയും ഇരട്ടിമാധുരതിനുന്ദ്...
ഇന്ത്യന്‍ സിനിമയുടെ പിതാവ്.. ദാദ സാഹിബ്‌ ഫാല്‍കെ..സിനിമലോകതീക്ക് ധീരതയോടെ നടന്നു നീങ്ങി ചരിത്രം മാറ്റിയെഴുതിയ കലാകാരന്‍...

15 Jul 2010

വായനയ്ക്ക് മരണമില്ല

വായനയ്ക്ക് മരണമില്ല... അറിവിന്റെ വാതായനങ്ങള്‍ പലവഴിക്കും തുറന്ന അത്ഭുതം കാട്ടുന്ന പുതിയൊരു കാലഖട്ടതിലാണ് നാം എന്നു ജീവിക്കുന്നത്.. കൊച്ചു കുട്ടികളുടെ വിരല്‍ തുമ്പില്‍ പോലും ലോകത്തിന്റെ മുക്കിലും മൂലയിലും നടന്നു വരുന്ന സംഭവഗതികള്‍ ഒപ്പി എടുക്കാന്‍ കഴിയുന്നു.. തന്റെ മനസ്സില്‍ തോന്നുന്ന എന്ത് സംഭവങ്ങളുടെയും നിജ സ്ഥിതി അറിയാന്‍ ആധുന്നെക പഠന സൌകര്യങ്ങളുടെ മൂക്കത്ത് ഒന്ന് വിരല്‍ തൊട്ടാല്‍ മതി.. ഇതിഹാസത്തില്‍, ശ്രീകൃഷ്ണന്‍റെ മണ്ണ്  തിന്ന വാ പിളര്‍ക്കാന്‍ പറഞ്ഞ അമ്മ കണ്ടത്, അന്തം അജ്ന്ഹാനം അവര്ന്നനേഎയമായ ഭൂഗോളത്തിന്റെ തനി പകര്‍പ്പാണ്..അതുപോലെ ഇന്റര്‍നെറ്റ്‌ ന്‍റെ കീബോര്‍ഡ് ലെ കൈ വിരല്‍ ഒന്നമര്‍ത്തിയാല്‍ ലോകത്തിലെ അന്തവും അന്ജതവുമായ നിരവധി സംഭവങ്ങളുടെ ഖോശയാട്രയാണ്.. എതാണ് ഇന്നത്തെ അവസ്ഥ എങ്കില്‍ എന്തിനു വായിക്കണം എന്നു ചിന്ടിക്കുന്നവരുണ്ടാകം.. നമ്മുടെ മസ്ഥിഷ്ക്കതിനെ കുട്ടി ഇളക്കാന്‍ വായനയുടെ കുന്ത മുനകള്‍ അനിവാര്യമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് വായനയുടെ പ്രസക്തിയെ താഴ്ത്തി കെട്ടുന്നത്... ദ്രിശ്യ മാധ്യമങ്ങളിലൂടെ എന്ത് ലഭിച്ചാലും സുപ്രഭാഭാതത്തിലെ ചായയോടൊപ്പം 2 പത്രം ലഭിച്ചില്ലെങ്കില്‍ അറിയാതെ നമ്മള്‍ അസ്വസ്ഥരാകും.. ദീര്‍ഖമായ യാത്രയ്ക്കിടയില്‍ ബുക്ക്‌ കടകളില്‍ തൂക്കിയിട്ട രണ്ടു മാസികയെങ്കിലും കൈക്കലാക്കിയില്ലെങ്കില്‍ യാത്രയില്‍ വിരസത അറിയാതെ കൂട്ടുകാരനകുനുനു.. സമൂഹത്തിനു വേണ്ടി മെഴുകു തിരി പോലെ കത്തി  അവസാനിച്ച മഹാരതന്മാരുടെ ജീവിതവും കര്‍മ വൈഭവവും, അസ്ഖരങ്ങളിലൂടെ അറിയാതെ പോയാല്‍ വല്ലാത്തൊരു അപൂര്‍ണത അനുഭവപ്പെടുന്നു.. പിന്നെയും നിരവധി സംഭവങ്ങള്‍ വായനയ്ക്ക് വേണ്ടി വാദിക്കാന്‍ നമ്മുടെ മുന്നിലുണ്ട്.. അത് കൊണ്ട്. ഇല്ല , മരിക്കുന്നില്ല.. വായനയ്ക്ക് ഒരിക്കലും മരണമില്ല...

പയ്യന്നൂര്‍ ന്‍റെ സമര ചരിത്രം

രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്ന പയ്യന്നൂര്‍ ന്‍റെ സ്വതന്ത്ര പയ്യന്നൂര്‍ ന്‍റെ സ്വതന്ത്ര സമര ചരിത്രം ചരിത്രം ആവെശോജ്വലവും അവിസ്മരനീയവുമാണ്..സൈമോന്‍ കൊമ്മേസിഒന് വിരുദ്ധ പ്രക്ഷോഭം, ഉപ്പു സത്യാഗ്രഹം, പണ്ടിത് ജവഹര്‍ ലാല്‍ നെഹ്‌റു പങ്കെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ന്‍റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനം, മഹാത്മാ ഗാന്ധി യുടെ പ്പടസ്പര്‍ശം കൊണ്ട് കര്മോന്മുഖമായ പ്രദേശം.. ഖാദി പ്രചരണം തുടങ്ങി സ്വതന്ത്ര സമര കാലത്തെ ഒട്ടു മിക്ക സമരങ്ങളും സംമ്മേലനങ്ങളും, ഗ്രാമ വികസന പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രചാരണങ്ങളും അടക്കം നിരവധി സ്വാതന്ദ്ര സമര പ്രവര്തനഗളുടെ ചരിത്ര സ്മരണകളുറങ്ങുന്ന പയ്യന്നൂര്‍ എന്ത് കൊണ്ടും പ്രധാന്യമേറിയ ഒരു ഭൂ പ്രദേശമാണ് .......ത്യാഗ ധനരായ നിരവധി നേതാക്കള്‍ക്ക് ജന്മം നല്‍കിയ നാടാണ്..ബ്രിട്ടീഷ്‌ പോലീസെ ന്റെ ക്രൂരമായ മര്ധാനത്തെ ധീരതയോടെ നേരിട്ട വിപ്ലവകാരികലായി അവരെ ചരിത്രം രേഖപ്പെടുത്തുന്നു..പയ്യന്നൂര്‍ പട്ടണത്തിനെ ഹൃദയഭാഗത്തുള്ള പോലീസെ സ്റ്റേഷന്‍ ന്റെ മുന്നിലെ കൊടിമരത്തിനു മുകളില്‍ കയറി ബ്രിട്ടീഷ്‌ പതാക അഴിച്ചു മാറ്റി തൃവര്ന പതാക ഉയര്‍ത്തിയ ധീര ദേശാഭിമാനികള്‍ രോമാന്ച്ചതോടെ യാണ് ഈ തലമുറ ഓര്‍മിക്കുന്നത്‌..

12 Jul 2010

ഇവനാണ് താരം..

ഇവനാണ്  യഥാര്‍ത്ഥ താരം..പോള്‍ .......... ലോകകപ്പ് മല്‍സരത്തി കളി നിയന്ദ്രിച്ചവന്‍ എന്നു വേണമെങ്കി പറയാം ഈ ജീവിയെ. ചില അന്ധ വിശ്വാസങ്ങള്‍( വിശ്വാസങ്ങള്‍) എങ്ങനെ സമൂഹത്തെ മുഴുവന്‍ കൈയിലെടുക്കുന്നു എന്നു മനസ്സിലാകുന്നു പോള്‍ ലൂടെ.. കളിക്കാരുടെ ആത്മ വിശ്വാസം തകര്‍ത്തു കൂട്ടിയുമൊക്കെ  പോള്‍  ദൈവമായി..എങ്കിലും എന്നെ പോലുള്ള പ്രേക്ഷന് പോള്‍ ഒരാവേശമായിരുന്നു...പോള്‍ ന്‍റെ ഭാവി എന്താകുമോ ആവൊ...

മാറുന്ന സമരമുഖം.

                സമരങ്ങളുടെ മുഖം മാറുന്നു..മാറ്റുന്നത് ആണെന്ന് വ്യക്തം..മാധ്യമ സ്വാധീനമില്ലാതെ സമരം വിജയിക്കില്ലെന്ന തിരിച്ചരിവൈലേക്ക് വിരല്‍ ചൂണ്ടുന്ന്നു ഇത്തരം സമര മുഖങ്ങള്‍..
                സമരങ്ങള്‍ ആഭാസമാകുന്നത് മാധ്യ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്.. ഇത്തരം സമരങ്ങള്‍ പലതും ജനങ്ങളില്‍ സൃഷ്ടിക്കുന്നത് മരവിപ്പ് ആണ്..അധികാര ശ്രദ്ധ പിടിച്ചെടുക്കുക എന്നതാണ് പണ്ടും ഇന്നും സമരങ്ങളുടെ ലക്‌ഷ്യം..അങ്ങബലം പ്രകടമാക്കുന്നതും , അതിനായുള്ള മത്സരവുമായിരുന്ന്നു പണ്ട്..എന്ന ശയന പ്രദക്ഷിണം , ശത്രു സംഹാരം, പൂജ, മനുഷ്യ ചങ്ങല, ശവപെട്ടി...തുടങ്ങി ക്രിയാത്മക ലോകത്തെ ചിന്തകലാകുകയാണ് സമരങ്ങള്‍..ലക്‌ഷ്യം  ഏതു മാര്‍ഗത്തിലൂടെയും നേടിയെടുക്കുക എന്നതാണ് പ്രവണത..ഫ്രെയിം ആകര്ഷനീയമാക്കുക എന്നതാണ് ഉദ്ദേശം...

സ്നേഹം...

മഴയുടെ തണുപ്പ് നിറയുന്ന അന്തരീക്ഷത്തില്‍ കുളിര് നിറയുന്നത് എന്നില്‍,എന്‍റെ മനസ്സില്‍..തുള്ളിയായി ഹൃദയത്തില്‍ പതിക്കുന്നു.. മഞ്ഞിന്റെ മണമുള്ള , കുളിരിന്റെ സൌന്ദര്യം.. സ്നേഹം..ഞാന്‍ എന്‍റെ ലോകമെന്തെന്ന അന്വേഷണത്തില്‍ ഹൃദയം പങ്കു വെക്കലാനെന്ന സത്യം തിരിച്ചറിയുന്നു..വാക്കുകള്‍ വിളിക്കുന്നു..,ഞാന്‍ പരയാനഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അവന്റെ ഹൃദയത്തില്‍ നിന്നും ഒഴുകി ഒഴുകി ആര്‍ദ്രമായ എന്‍റെ മനസ്സിലേക്ക് പതിക്കുന്നു.. തേന്‍ നുകരുന്ന മധുരവുമായി ആ സ്നേഹം നിറഞ്ഞു കവിയുന്നു..

9 Jul 2010

Following is the letter with the list of endorsements till 16th evening, when it was sent to the US president.


A few persons have questioned making demands on the US President and not on the Indian rulers and officials. This letter is an initiative of the Bhopal Gas Peedit Mahila Udyog Sangathan (BGPMUS) and its close allies. For 26 years, this victim organisation has been confronting the Central and MP Government, medical and scientific establishments and the concerned ministries on streets and courts, in Delhi and Bhopal. This letter is not a 'one off' affair - the victims have also engaged the US establishments on previous occassions - the US and Indian establishments are both complicit in the denial of justice and compensation. With the looming Nuclear Civil Liability Bill trying to legalise the unjust Bhopal approach to perhaps even bigger disasters, the Indian government will certainly have to be resisted, but global forces pushing such an approach, mainly located in the US, will also have to confronted. The US President's position vis.a. vis BP is contrary to both the Bhopal gas and the Nuclear Bill approaches, and the international community as well as all of us in this country, we think, should highlight this contradictory and duality of approaches, with the view that Bhopal is not repeated, and Bhopal victims rights are recognized nationally and internationally.

As part of the ongoing resistance to the national government's approach to compensation, after dharnas, long marches, petitions to the PM, CM and others, rejection by the Relief Commissioner and the High Court to reopen the compensation issue, the victims have finally been able to have their legal petition admitted by the Supreme Court. This is a ray of hope for reopening many issues with the national government, US entities, and on the legal front. The petition admitted in the SC is attached so that many of you who have expressed the desire to see action nationally may organize support for it - in ways that you feel expresses your viewpoints best. BGPMUS is not funded by institutions or foundations - either from this country or abroad. If you think that your support and solidarity could come in the form of donations in fighting this present case in the Supreme Court, please let us know at this email id and we shall inform you of the details for doing so.

Many endorsements came from list serves we are not members of - please do circulate this mail to the lists you wrote to earlier. On behalf of the gas victims, we thank you all.

We understand and even share the cynicism/pessimism of some about the national ruling class and what to expect from it, but the gas victms don't have the security and luxury to live with such cynicism and pessimism. As their will to resist for over a quarter century has shown, hope is their sole motivator, however irrational it may seem from outside.



In peace and solidarity,

8 Jul 2010

കഥകളി

..മലയാള തനിമ ആവാഹിച്ച കലാവിരുന്നാണ്  .. കഥകളി..ഈ  കലയുടെ കേളികൊട്ട് മലയാളവും കടന്നു ..വിവിധ കലയുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി..നൃത്ത, സംഗീതം ,അഭിനയം,വാദ്യം,കഥകളി,സാഹിത്യം ഇവിടെ പൂര്‍ണത..
 പച്ച വേഷം
സാത്വിക ഗുണം ഉള്ള കതാപട്രങ്ങലാണ് പച്ച വേഷം..ശ്രീകൃഷ്ണന്‍, ധര്മാപുട്രന്‍, ഭീമന്‍, നളന്‍, തുടങ്ങി പുരനകതാപാത്രങ്ങള്‍ പച്ച വേഷത്തിലാണ്

                                കത്തിവേഷം
നന്മയും തിന്മയും ഇടകലരുന്ന കതാപട്രങ്ങലാണ് കത്തി വേഷം കൊണ്ട് ചിത്രീകരിക്കുന്നത് .കീചകന്‍ രാവണന്‍ ദുര്യോദനന്‍ തുടങ്ങി കത്തി വേഷങ്ങള്‍ അനവധി..
കരി വേഷം ..

ക്രൂര വേഷം കരി വേഷം ആകുന്നു....കാട്ടാളന്‍  , സിംഹിക.., പൂതന തുടങ്ങിയ കതാപട്രങ്ങലാണ് കരിവേഷങ്ങള്‍...



താടി..
 താടി പലവിധം.. ചുവന്നതാടി, വെള്ളത്താടി , കറുത്ത താടി..ദുഷ്ട്ട കധാപതങ്ങള്‍ ചുവന്നതാടിയായും, ഹനുമാന്‍ പോലുള്ള കഥാപാത്രങ്ങള്‍ വെള്ള താടിയായും, നളചരിതത്തിലെ കലി കറുത്ത താടിയായും അവതരിക്കുന്നു...
മിനുക്ക്‌..
 കഥകളിയിലെ സ്ത്രീ വേഷം ...മുസ്ലിം സ്ത്രീ വസ്ത്ര ധാരണത്തെ ഓര്‍മിപ്പിക്കുന്നു...

Confidence

What is confidence and dedication? One incidence is quoted.

India vs Australia [2004] match...
Brad Hogg took Sachin's wicket.
At the end of the match Hogg gave that
Ball to Sachin for his autograph.
Sachin put his sign with one beautiful sentence,

"IT WILL NEVER HAPPEN AGAIN." –

After this incident Brad Hogg and Sachin Tendulkar came face to face
21 times...but he could never get the Master Blaster out TILL TODAY:-

THAT'S CONFIDENCE & DEDICATION..!

HATS OFF TO OUR LITTLE MASTER SACHIN.

Howzaaat!

..എന്‍റെ പ്രിയ താരം

ഇനി ഇതാണ് നമ്മുടെ ചുണക്കുട്ടി,,സൈന....batminton  ലെ നമ്മുടെ, ഇന്ത്യ yude   പ്രതീക്ഷ...ചരിത്രതിലീക്ക് സ്മാഷുകള്‍ വീശുന്നു ഈ മിടുക്കി.. കായിക രംഗത്തെ ഈ താരം അക്ഷീണ പ്രയത്നത്തിന്റെ യും ആത്മ വിശ്വാസത്തിന്റെ യും പ്രതീകമാണ്...ആര് വര്‍ഷമായി പ്രതി ദിനം 8 മണിക്കൂര്‍ പരിശീലനം നടത്തുന്ന സൈന 3 ആഴ്ചയ്ക്കുള്ളില്‍ 3 വന്പന്‍ ടൂര്നമെന്റുകലിലാണ് വിജയിച്ചത്... ഇപ്പോള്‍ ലോക റാങ്കിംഗ് ലെ 3  നമ്പര്‍ താരം.. കിരീടം അടുതെതിക്കഴിഞ്ഞു.. ഒന്നിലേക്കുള്ള യാത്രയ്ക്ക് എല്ലാ വിധ പിന്തുണയും.. ഒപ്പം പ്രാര്‍ഥനയും..

ഇനി ഈ പരിപാടി ക്ക് ഞാനില്ല ട്ടോ... ...

മാറിമറിയുന്ന പ്രവചനങ്ങള്‍‍ക്കൊടുവില്‍  Spain ഉം Holand ഉം വരെയായി കാര്യങ്ങള്‍.. വാക്കുമാറ്റി  മാറ്റി മടുത്തു ഹ ഹ ... ആദ്യം ഇറ്റലി ആയിരുന്നു ഇഷ്ട്ട ടീം..എന്നെ നിരാശപെടുതിയപ്പോള്‍ നേരെ  ചാടി ഞാന്‍ arjanteena യിലേക്ക്.കുറച്ചു  പിടിച്ചു നില്ക്കാന്‍ പറ്റി..അതും പോയപ്പോള്‍ ഞാന്‍ ഉറച്ചു നിന്നു ഉറുഗ്വേ..എവിടെ...രണ്ടാം നാള്‍ വാക്ക് മാറ്റേണ്ടിവന്നു.. ഇനി മാറ്റമില്ല ജെര്‍മനി  തന്നെ ന്‍റെ ടീം.. എന്ത് ചെയ്യാം..ഞാന്‍ ആഗ്രഹിച്ച  ടീം  പിറ്റേന്ന് തന്നെ പുറത്താകുന്നു...so ഇനി ഈ പരിപാടി ക്ക് ഞാനില്ല ട്ടോ... ആര് ജയിച്ചാലും സന്തോഷം.. Spain  ആണോ,,, അതോ  Holand ?

കേസരിയുടെ മറുപടി.

പ്രശസ്ത വ്യക്തികളുടെ ചരമവാര്തകള്‍ പത്രത്തില്‍ കൊടുക്കുന്ന ശീലം നമുക്കുണ്ടല്ലോ...എന്തിനധികം , ചരമതിനു വേണ്ടി ഒരു പേജ് തന്നെ ചിലവഴിക്കുന്ന ഏക നാടാണ് നന്മ്മുടെ കൊച്ചു കേരളം..ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ വാര്‍ത്ത കേട്ടിട്ടുണ്ട്..കേസരി ബാലകൃഷ്ണപ്പിള്ള മരണത്തോട് മല്ലിട്ട് കിടക്കുന്ന കാലം..ജീവച്ചരിതങ്ങളും , ചിത്രങ്ങളുമായി പത്രമാധ്യമങ്ങളുടെ    അണിയറ സജീവം ...ചുരുക്കിപറഞ്ഞാല്‍  വാര്‍ത്ത കൊടുക്കാന്‍ കാത്തു നില്‍ക്കുന്ന പത്രക്കാര്‍....അപ്പോഴാണ്‌ ആരോ കേസരിയുടെ  മരണ  വാര്‍ത്ത‍ അറിയിച്ചത്..വെറും വ്യാജന്‍..പത്രം അത് ആഘോഷിച്ചു .പിറ്റേന്ന് തന്നെ കേസരിയുടെ  മറുപടി എത്തി...പ്രിയ സുഹൃത്തേ, വാര്‍ത്ത‍ നന്നായിട്ടുണ്ട്.. പക്ഷെ ഒരു ചെറിയ തെറ്റുണ്ട്.. ഞാന്‍ മൃത പറയാനായി എന്നത് സത്യം..എങ്കിലും  ഇപ്പോഴും ജീവനുണ്ട് ..
    ഇതൊരു സംഭവകഥ..അതും അതികായനായ ഒരു journalist നോട്‌ ചെയ്ത ക്രൂരത.. ഇപ്പോഴും ആവര്തിക്കുന്നു ഇത്തരം ദുഷ് പ്രവണത .. മരണ സംഖ്യയും , ആളും പേരും എല്ലാം ഇന്ന് approximation ... കണ്ണുതുറന്നു കാണുക, കേള്‍ക്കുക , അറിയുക.. അതാണ്‌ പത്ര ധര്‍മം..

6 Jul 2010

Space craft to test Einsteins 's Theory of Relativity

Scientist plan to use thre space crafts flying three million miles apart to fire laser beams at each other across the emptiness of the space in abid to finally prove whether a theory proposed by Albert Einstein is correct. Physicsist hope that the ambitious mission will allow them to prove the excistence of gravitational waves-a phenominan perdicted in Einsteins Theory of Relativity and last piece of his theory is still to be proved correct.The three space crafts will be put into the orbits at a distance of 5 million kms from one another , correceted only by a laser beam.

Chandrayaan II

Russia will develop a lander for to explore the moon surface as a part of the project Chandrayaan II mission to be undertaken on 2013.The rover to be realised by the Indian space Research Organisation will carry out in situ probe on the moons surface..the ISRO  will also develop a scientific instrument to go around with it..
  Unlike the Moon Impact Probe, did a hard landing on the moon.the number of payloads in Chandrayaan II may be less than that of Chandrayaan I.

N-capable Agni II missile

Nuclear -capable Agni -II ballistic missile, with a strike range of 2000 kms ,was successfully test fired during a user trial by the strategic forces from the Wheelers Island off the Orissa coast. The success came after two launches of the surface to surface Intermediate Range Ballistic Missile (IRBM) failed to meet mission objectives last year..
   The 20 meter long Agni II which has 1000 kg payload capacity was launched from a rail mobile system in Launch complex 4 of ITR. The 17 tonne missile , a tone missile , a two stage , solid fuel weapon system , has already been inducted into the services.

3 Jul 2010

തംബുരു തേങ്ങുന്നു

കാലം വീണ്ടും ശോകമാം തംബുരു മീട്ടുന്നു ... എം ജി രാധാകൃഷ്ണന്‍ വിടപറഞ്ഞു. മലയാളികളുടെ മനസ്സിലീക്ക് മധുരമാഴയായി പെയ്തിറങ്ങിയ കുറെ ഏറെ ഗാനങ്ങള്‍ മാത്രം ബാക്കി...കാലതിനുമാപ്പുരതെക്ക് ഒഴുകി നീങ്ങുന്ന, ഗാനം പോലെ പെയ്തു തീര്‍ന ആ മഹാനു ഭാവന് ഓര്മ പൂക്കള്‍...

Legend of Kathaaprasangam.. V Sambasivan..

കഥാപ്രസംഗം

കാലം ഉയര്‍ത്തികൊണ്ടു വന്ന കലയാണ്‌ കഥാപ്രസംഗം ...സംഗീതം, സാഹിത്യം,അഭിനയം എന്നിവയുടെ മധുനിശ്യന്തിയായ സംയോജനം..കേരളത്തില്‍ ജനകീയ സംസ്കാരം പ്രബുധമാക്കുന്നതില്‍കതപ്രസങ്ങ കലയ്ക്കുള്ള അത്രയും പങ്കു മറ്റെതങ്ങിലും കല രൂപതിനുണ്ടോ എന്ന് തോന്നുന്നില്ല. കാവ്യങ്ങളും കാവ്യ സൌന്ദര്യ ഭേതങ്ങലുമായി പരിചയപ്പെടാന്‍ കേരളീയരെ ആ കല സഹായിച്ചു.. മാത്രമല്ല സമകാലിക പ്രശ്നങ്ങളെ ഹൃദയത്തിലൂടെ ബന്ധപ്പെടുത്തി..കാവ്യ പ്രമേയത്തിലൂടെ ഇപ്പോഴും വര്‍ത്തമാന കാലത്തിലൂടെ ബന്ധപ്പെടുത്ത നമ്മുടെ കാഥികര്‍ക്ക് സാധിച്ചതുകൊണ്ടാനത്..
     ദ്രിശ്യമാധ്യമാങ്ങളുടെ പ്രചുര പ്രചാരം ,മിമിക്രി സിനിമറ്റിക്‌ ഡാന്‍സ് എന്നിവ നേടിയെടുത്ത പദവി കഥാപ്രസങ്ങതിനു പ്രതികൂലമായി മാറി .പ്രബുദ്ധതയെ പരീക്ഷിക്കുന്ന ഇത്തരം ദുരന്തം സംഭവിക്കാതിരിക്കാന്‍  കഥാപ്രസങ്ങതെ പഴയ പടവിയിലീക് ഉയര്‍ത്തുവാന്‍ പരിശ്രമിക്കാം..

1 Jul 2010

CMJ -കൂടിച്ചേരലിന്റെ സംസ്കാരം.

മാധ്യമ ലോകത്തെ വിഭാഗീയത ഇല്ലാതാകുന്നു..Cross Media Journalism  അല്ലെങ്കില്‍ Convergence ...കൂടിച്ചേരല്‍.. പത്ര മാധ്യമമെന്നും, റേഡിയോ എന്നും, ടെലിവിഷന്‍ എന്നും ഉള്ള തരാം തിരിക്കലിന്റെ ആവശ്യകത അപ്രസക്തമാണെന്നും ഇവ ഒന്നിനോണ്ണ്‍ ഇഴ ചേരുമ്പോള്‍ ആണ്  ധര്‍മ നിര്‍വഹണം യഥാര്‍ത്ഥത്തില്‍ സാധിക്കുന്നതെന്നും ഉള്ള തിരിച്ചറിവ്..വിവരങ്ങള്‍ നമുക്ക് പിന്നാലെ..back pack journalism തുടങ്ങി കഴിഞ്ഞു..60  ഭാഷകളില്‍ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന netharland radio പോലുള്ള വന്‍ സ്ഥാപങ്ങള്‍ പോലും ഇത് തിരിച്ചറിഞ്ഞു വെബ്‌ ലേക്കും നീങ്ങിത്തുടങ്ങി..ആരാണ് കെമല്‍ എന്നതിലുപരി എല്ലാവരും കൂടിയാല്‍ കേമനാകാം  എന്ന തിരിച്ചറിവ്..
       ചാനല്‍ രംഗത്തെ പ്രശസ്തിയും പ്രതികരണങ്ങളും വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്..വെബ്‌ ന്റെ ഉപയോഗം ഈ ആവശ്യം നിറവേറ്റുന്നു..പ്രേക്ഷകന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന വേദിയാകുന്നത്‌ കൊണ്ട്, വെബ്‌ ടിവി ക്ക് സഹായകമാകുന്നു..
      CMJ ഇന്ന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്..എങ്കിലും ഈ പുതിയ സംസ്കാരം -കൂടിച്ചേരലിന്റെ സംസ്കാരം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും എന്ന് പ്രതീക്ഷിക്കാം..

28 Jun 2010

ഒരു നിമിഷം ....

ഒരു നിമിഷം ..........കാലത്തിന്റെ അനന്തകോടി ഭാഗത്തിലൊന്ന്......  നിമിഷം നിയന്ദ്രിക്കും കാലത്തിനെ......
  "എന്തോ പറയാന്‍ വന്നതാണല്ലോ എന്താ നിര്‍ത്തിക്കളഞ്ഞത് "ഈ  ചോദ്യം കണ്ട നിമിഷത്തിലാണ് ഞാനും ഓര്‍ത്തത്‌.. അപൂര്‍ണമായിക്കിടന്ന ഈ നിമിഷത്തെ. ഇടയ്ക്ക് എട്രയ്യോ നിമിഷങ്ങള്‍ വിട്ടുപോയി.. ഇണങ്ങിയും  പിണങ്ങിയും കടന്നുപോയി, ഒഴിഞ്ഞുമാറി . തുടക്കം എന്ന അനുഭൂതിയും , ഒടുക്കമെന്ന അനുഭവവും സമ്മാനിച്ച നിമിഷത്തെ യായിരിക്കാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും വേദനിപ്പിക്കുന്നതും .. ഞാന് നീയും . അല്ലെ?
  ഇനി അടുത്ത നിമിഷത്തില്‍ എഴുതാം..

26 Jun 2010

വായിച്ചു വളരുക.....

 അക്ഷരങ്ങളെ ആയുധമാക്കി  സാമുഹിക അന്ധതയ്ക്കെതിരെ അനവരതം പൊരുതിയ ഒരു പടയാളി ആയിരുന്നു ശ്രീ പീ . എന്‍ പണിക്കര്‍. കേരളത്തിലെ ഗ്രമാന്തരങ്ങളില്‍ വായനയുടെ കാഹളം ഊതി, വിശ്രമമില്ലാതെ യാത്ര ചെയ്തിരുന്ന ഒരു ഒറ്റയാന്‍ പട്ടാളം. വായിച്ചാലും വളരും വായിച്ചില്ലെലും വളരും ,എന്ന ചിന്ത പൊതു മനസ്സിന്റെ ന്യായീകരണം  ആനെകിലും,   വായികാതെ വളര്നാല്‍ വളഞ്ഞുപോകും എന്ന കവി കുഞ്ഞുന്നി  മാഷുടെ ദര്‍ശനം  എത്രയോ സത്യം .  

ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന ദുഷ് പ്രവനതകുളും, അനാരോക്യ പരമായ പ്രവരത്നങ്ങളും  അക്ഷരം എന്ന ജീവകത്തിന്റെ പരിമിതിയനെന്നു കണ്ടെത്താന്‍ കഴിയും. താരതമ്യേന ചെറുതെങ്കിലും ആനയുടെ വലിപ്പമുള്ള അറിവിനിനെ മനുഷ്യ മനസ്സില്‍ പ്രകൃതി തന്നെ പ്രതിഷ്ടിച്ചിട്ടുണ്ട് . അക്ഷരങ്ങളുടെ ശൂലം കൊണ്ട് അതിനെ അല്പമൊന്നു പ്രകൊപിചിച്ചാല്‍ അല്ഭുധകരമായ മാറ്റം കാണാം. അറിവിന്റെ വാതായനങ്ങള്‍  തുരണ്നിടാന്‍  ഉള്ള വായനയുടെ മാസ്മരികത പൌരനികമായ സത്യം ആണ്. "മാ നിഷതാ " എന്ന ഒരു വാക് കൊണ്ട് അനേക കോടി ജനതതയുടെ മനസ്സില്‍ കൊടുംകാടു വിതച്ച വല്മികിയും, പരന്ന വായനയിലൂദെ ലോകത്തിന്റെ അന്തധരകള്‍ കണ്ടെത്തിയ മറ്റു മഹത് വെക്തികളും നമ്മുക്ക് അന്ന്യം അല്ല

ഈ വസ്തുത കുഞ്ഞുനാളിലെ  ഒരു ജീവിത വ്രെതമാക്കി മാറിയ സാമുഹിക പരിഷ്കര്ത്വയിരുന്നു  ശ്രീ പീ . എന്‍ പണിക്കേര്‍ .

മരിക്കുന്നില്ല.......

    മലയാള ചലച്ചിത്ര ലോകത്തെ അതികായനായ ലോഹിതദാസ് മരിച്ചിട്ട്‌ ഒരു വര്ഷം പൂര്‍ത്തിയാകുന്നു...ഇന്ന്..മലയാള മണ്ണിന്റെ പ്രതൃതി സമ്പത്തിനെ മനസ്സിലെക്കാവഹിക്കുകയും അത് അക്ഷരങ്ങളിലൂടെ ജനതയ്ക്ക് സമ്മാനിക്കുകയും ചെയ്ത അതുല്യപ്രതിഭ നമ്മളെ വിട്ടുപിരിഞ്ഞ ദിവസം... ഓര്‍ത്തും  ഓര്‍ക്കാതെയും ഒരുവര്‍ഷം.. ഈ കാലയളവില്‍ ഒട്ടേറെ കലാകാരന്‍മാര്‍ യാത്ര പറഞ്ഞു.. അവര്‍ക്കെല്ലാം അവരുടെതായ സര്‍ഗ പ്രതിഭ ഉണ്ടായിരുന്നു.. എന്ന്നാല്‍ ലോഹിതദാസ് എന്ന കലാകാരന്‍ കലയെ വാരിപ്പുനര്‍ന്ന്‍ ആര്‍ത്തി തീരാത്ത ഒരു പച്ചയായ മനുഷ്യനായിരുന്നു.. അദ്ധേഹത്തിന്റെ കഥകളും തിരക്കതകളും പിന്നെ സിനിമ കളും.. മലയാള മനസ്സിന് ആര്‍ദ്രതകള്‍ നല്‍കുന്ന എന്തോ ഒന്നായിരുന്നു..അത് അധേഹത്തില്‍ മാത്രം കാണാന്‍ കഴിയുന്ന അദ്രിശ്യമായ ഒന്ന്...പൈങ്കിളി കഥകള്‍ കൊണ്ട് മനുഷ്യമനസ്സിനെ ഹരം പിടിപ്പിക്കുന്ന നിരവധി കഥകളും സിനിമ കളും നമ്മള്‍ കണ്ടു ഉപക്ഷിച്ചുവെങ്കിലും എഴുത്തിന്റെ ആധിത്വതിലും ഒവ്നിത്യതിലും ലോഹിതദാസ് ഉരചുനിഒന്നു എന്ന കൈതപ്രത്തിന്റെ പരാമര്‍ശം എത്രയോ ശരി..ആ സര്‍ഗ മനസ്സിന് മുന്നില്‍ ആയിരം നമോവാകം..

15 Apr 2010

GSLV D3 mission failed.

Our scientist  prooved the  discovery of cryogenic engine eventhough India's  GSLV D3 fails in mission..it is due to the failure of the vernier engines of cryogenic stage which controls the pitch , roll and yaw of the rocket. Flight was normal up to the second stage and sppeding at an average of 4.9km/sec.
  Cryogenic engines are the motors designed for liquid fuels that have to be held at very low cryogenic temperature to be liquid they would  otherwise  be gas at normal temperature.typically hydrogen and oxygen are used for this purpose.
    This is the first time India would be using indegenously built cryogenic stage and technologies which is crucial to put communication satlites weighing more than 2 tones in GTO(Geosynchronous Transfer Orbit). india's next flight with cryogenic engine takes place with in a one year..
---------------------------------------------------------------------------------------------------------------
An event display shows activity during a high energy collision at the European organisation for nuclear reserchCERN outside Geneva..The $10 billion large hadron collider directed two proton  becames in to each other 3 times more force than even before..

4 Apr 2010

പുതിയ ലോകം

പുതിയ കാഴ്ച യുടെ ലോകത്താണ് ഞാന്‍
കണ്ണടകള്‍ വലിച്ചെറിഞ്ഞു
അവ പോട്ടിചിതരിക്കാനും
പുതിയ ഞാന്‍
 എന്‍റെ ലോകം
അന്നു ഞാന്‍ മഞ്ഞിന്റെ നിറം  നോക്കി ചിരിച്ചു..
പോടീ യെ നോക്കി വിളിച്ചു..
 കൂടെ കളിച്ചു..
ഞാന്‍ കുഞ്ഞായിരുന്നു...
 കാണേണ്ടത് കാണാന്‍ പോലും കണ്ണട..
 എന്ന് ലോകം മുന്നിലുണ്ട് എന്ന്  കാണുന്നു...
പക്ഷെ എന്ത് ചെയ്യാന്‍..
അപ്പോഴേക്കും  തിമിരം വന്നു തുടങ്ങി..

പുഴ ചിരിക്കുന്നു .

പൂഴിമണ്ണില്‍ കാല്‍ തെന്നി നടക്കവേ
പുഴ എന്നോട് ചിരിച്ചു..
നട്ടുച്ച നേരുകയിലീല്‍പ്പിച്ച കാന്തിയോടെ..
പുഴ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല..
പാട്ടുമൂളിയും വള കിലുക്കിയും..
കൊഞ്ചി കൊഞ്ചി ഒഴുകുന്ന പുഴ..
ഹോ..ഇതൊന്നും ഞാന്‍ കേട്ടിട്ടേ ഇല്ല..
കരയുന്ന പുഴയും നിറയുന്ന കണ്ണുമേ എന്‍റെ ഓര്‍മയില്‍ ഉള്ളു ..
 പുഴ ചിരിക്കാന്‍ കാരണമെന്തായിരിക്കും?....

10 Jan 2010

film review-Eccentricities of a Blonde-haired girl..

Direction-manoel de Oliveira
12 saturday 2009 6.30 pm
                              "ട്രെയിന്‍  യാത്രയ്ക്കിടയില്‍ നായകന്‍ മകരിയോ തന്റെ നിരാശാഭരിതമായ ജീവിത കഥ സഹയാത്രികരുമായി പങ്കുവെക്കുന്നു..ലിസ്ബണ്‍ ലില്‍ വച്ച, സ്വര്‍ണ്ണ തലമുടിക്കരിയായ അയല്‍ക്കാരിയുമായി  പ്രണയത്തിലാകുന്നതും കുറെ ഈരെ എതിര്‍പ്പുകളെ അവഗണിച്ച വിവാഹത്തിന് സമ്മതം നേടുകയും ചെയ്യുന്നു..കാമുകിയുടെ വിചിത്ര സ്വഭാവങ്ങല്ലനു പിന്നീട് അയാള്‍ മനസ്സിലാക്കുന്നത്.."

കഥ വായിച്ച  വളരെ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക്‌ ചെന്നത്.. പെണ്‍കുട്ടിയുടെ  സ്വഭാവ സവിശേഷത എന്ത്, എങ്ങനെ ആ പ്രണയം പരാജയപ്പെടുന്നു തുടങ്ങി ആകംക്ഷാപരമായ ചോദ്യങ്ങളുമായി..പക്ഷെ, എല്ലാത്തിനും അര്‍ദ്ധവിരാമമിട്ടുകൊന്ദ് സംവിധായകന്‍ സിനിമ അവസാനിപ്പിച്ചപ്പോള്‍ 'ഈ  സിനിമ എന്തിനെ കുറിച്ചായിരുന്നു' എന്നതായി എന്‍റെ ചോദ്യം..   പ്രതീക്ഷകളെ എത്രമാത്രം തകിടം മരിച്ചതുകൊണ്ടായിരിക്കാം  ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്ക് നിരാശ തോന്നിയത്..  നായികയുടെ സൗന്ദര്യവും , നായകന്റെ പ്രണയ ചാപല്യങ്ങളും എല്ലാം തന്നെ നന്നായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നത് സമ്മതിക്കാതെ വയ്യ...സിനിമയുടെ ധൈര്ക്യം കുറച്ചു കൊണ്ട് കഥപറഞ്ഞ രീതി മനസ്സില്‍ ആശയങ്ങള്‍ നിലനിര്‍ത്തുന്നതിന് തടസ്സമായി..

film review-24 City..

Direction-Er Shi si Cheng ji
China
13 sunday 11.30 am
             ചൈന യില്‍ ഗോവ്റ്റ് ഉടമസ്ഥത യില്‍  ഉന്ദയിരൂന് ആയുധ ഫാക്ടറി ഒരു കൂറ്റന്‍ ആഡംബരക്കെട്ടിട്മായി     മാറിയതിന്റെ രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങളാണ് ഈ ചിത്രം..മൂന്നു തലമുറ ഫാക്ടറി തൊഴിലാളികള്‍ കഥപറയുന്നതിലൂടെ   ചൈന യില്‍ സംഭവിച്ച ഭൌതീകവും സാമൂഹ്യവുമായ മാറ്റങ്ങള്‍ നിര്‍മിക്കുകയാണ് സംവിധായകന്‍..

              തികച്ചും  ഡോകുമെന്ററി രീതിയിലാണ്  സംവിധായകന്‍ കഥപറയുന്നത്..ഓരോ കഥാപാത്രങ്ങള്‍   അവരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന രീതി..വിരസമായ രീതിയില്‍ കഥ വിവരിച്ചത് എന്നെപോലുള്ള സാധാരണ സിനിമ പ്രേക്ഷകരില്‍ മടുപ്പുളവാക്കി..ദ്രിക്സാക്ഷികലായി രംഗത്തെത്തുന്നവര്‍  തികച്ചും  അഭിനേതാക്കള്‍ മാട്രമാനെന്ന തിരിച്ചറിവ് എനില്‍ ആവേശം ഉണ്ടാക്കി എങ്കിലും കഥപറഞ്ഞ രീതിയും ഭാഷാ വ്യത്യാസവും കൊണ്ട് 24 city എനിക്ക് ഇഷ്ട്ടപെടാത്ത സിനെമയിലായി..

film review-Shirin..

Direction-Abbaas Kiarostami
Iran film
14 mwednesday 9 am..
                 ഒരു പരീക്ഷണ ചിത്രമാണിത്..close -up കളുടെ മാത്രം കഥ..കഥാപാത്രങ്ങളില്‍ മിന്നി മറയുന്ന ഭാവ വിക്ഷേപങ്ങളിലൂടെ പ്രേക്ഷകന്‍ ആസ്വാദനം കണ്ടെത്തുക എന്ന ലകഷ്യവുമായി  Abbas അണിയിച്ചൊരുക്കിയ തികച്ചുമൊരു പരീക്ഷണ ചിത്രം..

        12 th  നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ പ്രണയ കഥ തിയറ്ററില്‍ ഇരുന്നു  കാണുന്ന 112 സ്ത്രീകളുടെ സൂക്ഷ്മ ഭാവങ്ങളാണ് ചിത്രം..കഥയുടെ ശബ്ദവും കാഴ്ചക്കാരുടെ ഭാവവും കൊണ്ട് പ്രേക്ഷകനെ ആസ്വതിപ്പിക്കുക   എന്നതായിരുന്നു സംവിധായകന്റെ ലക്‌ഷ്യം..പക്ഷെ ഈ പരീക്ഷണ ഘട്ടത്തില്‍  ഞാന്‍ പരാജയപ്പെട്ടിരുന്നു..വിഭിന്ന  ഭാവങ്ങള്‍ ഒരാളുടെ വീക്ഷണത്തിലൂടെ മാത്രം അവതരിപ്പിച്ചപ്പോള്‍   യഥാര്‍ത്ഥ ഭാവം നഷ്ട്ടപ്പെട്ടുപോയെന്ന പരാതിയുമുണ്ട്..അതി സൂക്ഷ്മ തലം പോലും സംവിധായകന്‍ അവതരിപ്പിച്ചുവ്ന്കിലും , പ്രേക്ഷകന്റെ മനസ്സില്‍ പൂര്‍ണമായും എത്തിയില്ല എന്ന അഭിപ്രായവുമുണ്ട്..പരിമിതമായ സിനിമ ആസ്വാദന തലത്തില്‍  നിന്നുകൊണ്ടായിരിക്കാം എന്‍റെ ഈ ചിന്തകള്‍ ..ഞാന്‍ ഇഷ്ടപ്പെടാത്ത  സിനിമകളില്‍ ഒന്നായിരുന്നു Shirin...

film review-Madhyavenal..

                                                                                                                                                      Direction -Madhu kaithapram
malayalam cinema
15  tuesday 2 .30  pm                  
                                       ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ് മധ്യവേനല്‍..കലഹരനപ്പെട്ടുപോകുന്ന മൂല്യങ്ങളുടെ രക്ഷകരായ 2  കഥാപാത്രങ്ങളിലൂടെ കഥപറയുന്ന മധ്യവേനല്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളാണ് കാഴ്ചവെക്കുന്നത്..ആദ്യ സിനിമ കൊണ്ട് തന്നെ ദേശീയ അംഗീകാരം നേടിയ മധു കൈതപ്രം എന്ന സംവിധായകന്റെ മനസ്സിലെ കത്തുന്ന ആശയങ്ങളുടെ ചിത്രീകരണം കൂടി ആയിരിക്കാം ഇത്..

  ദേശീയ സ്വതന്ന്ദ്ര്യ  സമരത്തിന്റെ വീരസ്മരണകള്‍ ഉറങ്ങുന്ന വടക്കേ മലബാറിലെ പയ്യന്നൂര്‍ ന്റെ മണ്ണില്‍ നിന്നാണ് കഥാപാത്രങ്ങള്‍.. തികച്ചും കോണ്‍ഗ്രസ്‌ ചുറ്റുപാടില്‍ വളര്‍ന്ന സരോജിനി എന്ന കഥാപാത്രവും കമ്മ്യൂണിസ്റ്റ്‌ കാരനായ കുമാരന്‍ എന്ന കഥാപാത്രവും ഒരുമിച്ച് നയിക്കുന്ന കുടുംബത്തിന്റെ കഥയാണിത്..ചര്‍ക്കയും , ബീഡിയും രണ്ടു സംസ്കാരംയിരുന്ന കാലം..സ്വയം തൊഴില്‍ എന്ന മഹത്തായ ആശയത്തിന്റെ പ്രതിഭലനം..ഉത്തമമായ സംസ്കാരങ്ങള്‍ മുറുകെ പിടിക്കുന്ന നായികാ നായകന്മാരെ സമൂഹത്തിലെ മാറ്റങ്ങള്‍  എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥ..പ്രതീക്ഷകലര്‍പ്പിച്ചു  വളര്‍ത്തിയ മകള്‍ , പുതിയ തലമുറയുടെ നേര്‍ ചിത്രമായി മാറുകയാണ്..അവിടെ മകള്‍ തകര്‍ക്കുന്നത് എന്ത് ശരി -തെറ്റുകള്‍ ആണ് എന്നതാണ് വിഷയം..
 പുതിയ തലമുറയിലെ രണ്ടു മാതൃകകളായി കുമാരനും, സരോജിനിയും  ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും ചെരുതുനില്പ്പുകള്‍ ഒരു തലത്തില്‍ പരാജയപ്പെടുകയാണ്..ഒഴുക്കില്‍ പെട്ട് നാം നീന്തുന്നുവെന്നും , സംസ്കാര മൂല്യം അതില്‍ അലിഞ്ഞു പോകുന്നുവെന്നും "മധ്യവേനല്‍" പറയുന്നു.. എന്‍റെ മണ്ണിന്റെ ഗന്ധം സിനിമയില്‍ ഉള്ളതുകൊണ്ടാവം മധ്യവേനല്‍ എനിക്ക് പ്രിയപ്പെട്ടതാകുന്നതും..

9 Jan 2010

film review-Anti christ...

Direction- Lars Von Tryor
Denmark
14 monday 11-45 am
                      ഞാനാണ് ഈ ലോകത്തെ ഏറ്റവും വലിയ സംവിധായകനെന്ന് വിളിച്ചു പറയുന്ന ലാര്‍സ് വോണ്‍ ട്രയെര്‍ ന്റെ മറ്റൊരു ധീരമായ ചുവടുവെപ്പാണ് Anti Christ എന്ന സിനിമ..അതിവൈകാരികതയുടെ ദുര്‍ഗന്ധമാണ് പ്രമേയമെങ്കിലും കാഴ്ചക്കാരില്‍ യാഥാര്‍ത്യത്തിന്റെ സുഗന്ധമാണ്   നിറയ്ക്കുന്നത്....അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ലൈംഗിക   ചിത്രീകരണം കൊണ്ട് ഈ സിനിമ എന്ത് നേടി, എവിടെ    നില്‍ക്കുന്നു എന്നുള്ള ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കാമെങ്കിലും ലോകസിനിമ ചരിത്രത്തില്‍ Anti Christ-ന്റെ  സ്ഥാനം ഉയരങ്ങളില്‍ തന്നെയാണ്..

     സ്വകാര്യ സന്തോഷങ്ങള്‍ക്കിടയില്‍ അശ്രദ്ധമൂലം നഷ്ട്ടപ്പെട്ടു പോകുന്ന മകന്‍...ഇതിലൂടെ  മനസ്സിന്റെ താളം തെറ്റുന്ന  നായിക.. അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍  എന്ത് ത്യാഗവും സഹിക്കുന്ന നായകന്‍..തികച്ചും സാധാരണമായ  കഥയാണെങ്കിലും, അസാധാരണമായ ചിത്രീകരണമാണ്  ഈ സിനിമയില്‍ ഉടനീളവും..
  അത്രമേല്‍ ദൈവ വിരുത്ധം   എന്ന്  മുദ്രകുത്തപ്പെടുന്ന ഈ സിനിമ എന്ത് വികാരമാണ് പ്രേക്ഷകന് നല്‍കുന്നതു എന്നതിനാണ് പ്രസക്തി..കാമമോ, ഭീകരതയോ  അല്ല മറിച്ച്,  വലിയ ഒരസ്വസ്തതയാണ്...നമ്മുടെ മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ വേണ്ടിയുള്ള അസ്വസ്ഥത... അത് തന്നെയാണ് ഈ സിനിമയുടെ ലക്‌ഷ്യവും..........

film review-Whisper with the wind..

direction-Shaharam alidi
Iraq film
16 wednesday 11.30am
കാറ്റ് വഹിക്കുന്നത് ഒരു രാജ്യത്തിന്‍റെ ജനനത്തിന്റെ ശബ്ദമാണ്..യുദ്ധവും ഭീകരതയും നിറഞ്ഞ ചുറ്റുപാടില്‍ അവശേഷിച്ച ജീവന്റെ തുടിപ്പുകളുടെ ശബ്ദം..സാനിധ്യവും അസാനിധ്യവും     സമ്മേളിക്കുന്ന , നിലവിളിയും മൂകതയും നിറഞ്ഞു നില്‍ക്കുന്ന ഒരു ജനതയുടെ സമൂഹത്തിന്റെ വേദന..

   യുദ്ധവും സന്ഖര്‍ഷവും അടയാളപ്പെടുത്തുന്ന കുര്ധിസ്ഥാനില്‍ പട്ടാളക്കാരുടെയും സന്ഖര്ഷങ്ങള്‍ അതിജീവിച്ച ജനങ്ങളുടെയും ശബ്ദമാണ് ഈ സിനിമ..സന്ദേശങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത് ബന്ധുകള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ജോലിയാണ്  കഥനയകന്റെത്..കടമകള്‍ സിരസാവഹിച്ചു   ദൂതുകള്‍ കൈമാറി , നാടിന്‍റെ രക്ഷകനായി Mam Beldan നിലനില്‍ക്കുന്നു..ഇടയില്‍ വന്നുഭവിക്കുന്ന ദയനീയ സംഭവങ്ങളും കാഴ്ച്ചകലുമാണ് Mam ന്റെ മുതല്കൂട്ട് ..കുര്‍ദിസ്ഥാന്‍ കമ്മന്ടെര്‍ ന്റെ ആഗ്രഹ സഭാല്യതിനായി ,അദ്ദേഹത്തിന് പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആദ്യ ശബ്ദത്തിനായി mam പുറപ്പെടുന്നു..അന്വേഷണങ്ങള്‍ക്കൊടുവില്‍ മാം സാക്ഷിയാകുന്നത് കുഞ്ഞിന്റെ പിറവിയാണ്..ഒപ്പം ഒരു നാടിന്‍റെ പിറവിയും...
ഒരു പിഞ്ചു കുന്ഹിന്റെ ആദ്യ  കരച്ചില്‍ ഒരു രാജ്യത്തിന്റെ പുനര്‍ജന്മാമായി ചിത്രീകരിക്കു വിസ്പേര‍ with the   വ്നിന്ദ് കാഴ്ചയ്ക്കപ്പുറം ശബ്ദത്തിന്റെ  അനുഭവവും പ്രേക്ഷകന് സമ്മാനിക്കുന്നു...

7 Jan 2010

film review-dream...

direction-kim ki duk
south korea
14 monday 11-45 am
  "പാവം മാനവ ഹൃദയം "..സുഗതകുമാരിയുടെ വരികള്‍ കടമെടുത്തു..കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയില്‍ ,ലോകം വെട്ടിപ്പിടിച്ച സന്തോഷത്തില്‍ ,ആത്മ നിര്‍വൃതിയോടെ ഹര്‍ഷാരവം  മുഴക്കിയ ഞാനടക്കമുള്ള നൂറുകണക്കിന് പ്രേക്ഷകരെകുരിച്ചാണ് ഈ സഹതാപ വാക്കുകള്‍..
  കഥാ നായകന്‍  ജീനും നായികാ രാനും  ഒരുമിച്ച് കാണുന്ന സ്വപ്ന സാഫല്യതിനായി  ക്ഷേത്രാചാരമനുസരിച്,  കുഞ്ഞു കല്ലുകള്‍ മുകളിലായി അടുക്കി വെക്കുന്ന ഒരു സീന്‍ .. അവസാനത്തെ കല്ലും വിജയകരമായി വെച്ചപ്പോഴാണ് പ്രേക്ഷകരുടെ ഈ കൈയ്യടി..സംവിധായകന്‍ മനുഷ്യമനസ്സിനെ  എങ്ങനെ  തിരിച്ചറിയുന്നു എന്നതാണ് ....
Dream ഒരു സ്വപ്നത്തിന്റെ സിനിമയാണ്.. കഥാനായകന്‍ ജീന്‍ കാണുന്ന സ്വപ്‌നങ്ങള്‍ നായിക രാനുമായി ബന്ധപെട്ടുകിടക്കുന്നു..ചെയ്യാത്ത കുറ്റത്തിന്- അറിയാതെ ചെയ്തു പോകുന്ന കുറ്റത്തിന് ശിക്ഷയനുഭാവിക്കെണ്ടിവരുന്ന റാന്‍..സ്വപ്നങ്ങളാല്‍  ബന്ധപ്പെട്ടുകിടക്കുന്ന റാന്‍ ന്റെഉം ജീനിന്റെയും കഥയാണ്‌ സിനിമ..

               സ്വപ്നസമാനമായ രംഗങ്ങള്‍  കൊണ്ട് അനുഗ്രഹീതമാണ്  ഈ സിനിമ..വര്‍ണം കൊണ്ടും ശബ്ദം കൊണ്ടും കഥയുടെ വികാരം കൃത്യമായി പ്രേക്ഷകനിലെതുന്നുണ്ട് ..നായികാ-നായകന്മാരുടെ  നിസ്സഹായത പൂര്‍ണമായും ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചു..
 സ്വപ്നങ്ങളുടെ  ലോകത്ത് ചിത്രശലഭാമായി  പറന്നുയര്‍ന്നാണ് അവര്‍ പ്രശ്ന പരിഹാരം കാണുന്നത്..ജീവിതത്തിലും ഉടലെടുത്ത തീവ്ര ബന്ധമാണ് അവരെ ഈ തീരുമാനത്തിലെത്തിക്കുന്നത്...സുന്ദരമായ രണ്ടു ചിത്രശലഭങ്ങളായി  അവര്‍ ലോകതോട്  വിടപറയുമ്പോള്‍ , Dream ഒരു സ്വപ്നം മാത്രമല്ല എന്ന തിരിച്ചറിവ് പ്രേക്ഷകനു ഉണ്ടാകുന്നു....

4 Jan 2010

film review-വിഭജനത്തിന്റെ വേദന- TRUE NOON..

Direction-Noiser Saidov
Tajikkisan
16 wednesday 2.30pm
വിഭജനത്തിന്റെ വേദനയില്‍ നിന്നും തെളിഞ്ഞുവന്ന യഥാര്‍ത്ഥ വെളിച്ചമാണ് TRUE NOON.. സ്നേഹബന്ധതിന്റെബ് ആക്ഹോഷങ്ങള്‍ക്കിടയില്‍ മുള്‍ വേലിക്കെട്ടുകള്‍ പനീതുയരുമ്പോള്‍ മനസഇന്റെ  മുറിവുകളുടെ വേദന..വിരഹത്തിന്റെയും വിഭാഗീയതയുടെയും വേദന..

 TRUE NOON  എന്ന ഈ താജിക്കിസ്ഥാന്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലും ഉയര്‍ന്നത് തകര്‍ക്കെണ്ടുന്ന വേലിക്കെടുകലെക്കുറിചായിരുന്നു..ജാതിയും മതവും മണ്ണും വിണ്ണും തീര്‍ക്കുന്ന വേലികള്‍ ആര്‍ക്കു വേണ്ടിയാനെന്നുള്ള ചോദ്യവും..
 USSR നെ russya യും തജിക്കിസ്താനും കസഖിസ്തനുമായി വിഭജിച്ചപ്പോള്‍ തകര്‍ന്നത് കൊച്ചു കൊച്ചു ആശയങ്ങളോ രാഷ്ട്രീയമോ ആയിരുന്നില്ല..മരിച്ചതു  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹ്ര്യദായത്തിന്റെ ഭാഷയായിരുന്നു..സൌഹൃദങ്ങളും, ബന്ധങ്ങളും സന്ധോഷവുമായിരുന്നു..ഇത്തരം  വിഭജനത്തിന്റെ തീരാ വേദനയലില്‍ നിന്നും സായ്ടോവ് എന്നാ സംവിധായകന്‍ ജന്മം കൊടുത്തത് TRUE NOON  എന്ന ഈ അനശ്വര ചിത്രമായിരുന്നു..
ഒന്നുപോലെ കഴിഞ്ഞിരുന്ന രണ്ടു ഗ്രാമങ്ങളിലെ അതിര്‍ത്തിയാണ് കഥയിലെ പ്രധാന സംഭവം .സുന്ദരിയായ നിലുഫരിന്റെയും അയല്‍വാസിയായ -നിലുഫരിന്റെ ഭാവി വരന്‍ അസീസും ഇത്  കാരണം സങ്ങടതിലാകുന്നതും,പിന്നീട്  അവര്‍ ഒരുമിക്കുന്നതും  ആണ് പ്രട്യക്ഷ്യത്തില്‍ കഥയുടെ ഇതിവൃത്തം..

             " സ്നേഹംമാനേന്‍ രാഷ്ട്രീയം, എല്ലാവരും പരസ്പരം സ്നേഹിക്കണം, ചിരിക്കണം, ബഹുമാനിക്കണം,രാഷ്ട്രീയവും നിയമങ്ങളുമെല്ലാം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയ്യാണ്..ജനതയും രാഷ്ട്രീയവും തമ്മില്‍ നല്ല ബന്ധമുണ്ടാകണം"..സംവിധായകന്‍ സായ്ടോവ് ന്റെ വാക്കുകളാണ് ..സ്നേഹത്തില്‍ വിടര്‍ന്ന പനിനീര്‍ പൂവിന്റെ സുഗന്ധമാണീ വരികള്‍ക്ക്..യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയാന്‍ സംവിധായകന് കഴിയുന്നത്‌ കൊണ്ടാണ് TRUE NOON നെ തിരിച്ചറിയാന്‍ പ്രേക്ഷകന് സാധിക്കുനതും.. പ്രേക്ഷകര്‍ സ്നേഹിക്കുന്നത് ജീവിതം ചാലിചെടുന്ന ഈ ദ്രിശ്യ വിസ്മയതെയാണ്..-വിരഹത്തിന്റെ വേദനയാണ് ..മുള്‍ വേലികള്‍  നിറഞ്ഞ ജീവിതത്തില്‍ ധീരമായി മുന്നേറുന്ന മനുഷ്യന്റെ ഇച്ചാ ശക്തിയെ യാണ്....