4 Jan 2010

film review-വിഭജനത്തിന്റെ വേദന- TRUE NOON..

Direction-Noiser Saidov
Tajikkisan
16 wednesday 2.30pm
വിഭജനത്തിന്റെ വേദനയില്‍ നിന്നും തെളിഞ്ഞുവന്ന യഥാര്‍ത്ഥ വെളിച്ചമാണ് TRUE NOON.. സ്നേഹബന്ധതിന്റെബ് ആക്ഹോഷങ്ങള്‍ക്കിടയില്‍ മുള്‍ വേലിക്കെട്ടുകള്‍ പനീതുയരുമ്പോള്‍ മനസഇന്റെ  മുറിവുകളുടെ വേദന..വിരഹത്തിന്റെയും വിഭാഗീയതയുടെയും വേദന..

 TRUE NOON  എന്ന ഈ താജിക്കിസ്ഥാന്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലും ഉയര്‍ന്നത് തകര്‍ക്കെണ്ടുന്ന വേലിക്കെടുകലെക്കുറിചായിരുന്നു..ജാതിയും മതവും മണ്ണും വിണ്ണും തീര്‍ക്കുന്ന വേലികള്‍ ആര്‍ക്കു വേണ്ടിയാനെന്നുള്ള ചോദ്യവും..
 USSR നെ russya യും തജിക്കിസ്താനും കസഖിസ്തനുമായി വിഭജിച്ചപ്പോള്‍ തകര്‍ന്നത് കൊച്ചു കൊച്ചു ആശയങ്ങളോ രാഷ്ട്രീയമോ ആയിരുന്നില്ല..മരിച്ചതു  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹ്ര്യദായത്തിന്റെ ഭാഷയായിരുന്നു..സൌഹൃദങ്ങളും, ബന്ധങ്ങളും സന്ധോഷവുമായിരുന്നു..ഇത്തരം  വിഭജനത്തിന്റെ തീരാ വേദനയലില്‍ നിന്നും സായ്ടോവ് എന്നാ സംവിധായകന്‍ ജന്മം കൊടുത്തത് TRUE NOON  എന്ന ഈ അനശ്വര ചിത്രമായിരുന്നു..
ഒന്നുപോലെ കഴിഞ്ഞിരുന്ന രണ്ടു ഗ്രാമങ്ങളിലെ അതിര്‍ത്തിയാണ് കഥയിലെ പ്രധാന സംഭവം .സുന്ദരിയായ നിലുഫരിന്റെയും അയല്‍വാസിയായ -നിലുഫരിന്റെ ഭാവി വരന്‍ അസീസും ഇത്  കാരണം സങ്ങടതിലാകുന്നതും,പിന്നീട്  അവര്‍ ഒരുമിക്കുന്നതും  ആണ് പ്രട്യക്ഷ്യത്തില്‍ കഥയുടെ ഇതിവൃത്തം..

             " സ്നേഹംമാനേന്‍ രാഷ്ട്രീയം, എല്ലാവരും പരസ്പരം സ്നേഹിക്കണം, ചിരിക്കണം, ബഹുമാനിക്കണം,രാഷ്ട്രീയവും നിയമങ്ങളുമെല്ലാം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയ്യാണ്..ജനതയും രാഷ്ട്രീയവും തമ്മില്‍ നല്ല ബന്ധമുണ്ടാകണം"..സംവിധായകന്‍ സായ്ടോവ് ന്റെ വാക്കുകളാണ് ..സ്നേഹത്തില്‍ വിടര്‍ന്ന പനിനീര്‍ പൂവിന്റെ സുഗന്ധമാണീ വരികള്‍ക്ക്..യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയാന്‍ സംവിധായകന് കഴിയുന്നത്‌ കൊണ്ടാണ് TRUE NOON നെ തിരിച്ചറിയാന്‍ പ്രേക്ഷകന് സാധിക്കുനതും.. പ്രേക്ഷകര്‍ സ്നേഹിക്കുന്നത് ജീവിതം ചാലിചെടുന്ന ഈ ദ്രിശ്യ വിസ്മയതെയാണ്..-വിരഹത്തിന്റെ വേദനയാണ് ..മുള്‍ വേലികള്‍  നിറഞ്ഞ ജീവിതത്തില്‍ ധീരമായി മുന്നേറുന്ന മനുഷ്യന്റെ ഇച്ചാ ശക്തിയെ യാണ്....

No comments:

Post a Comment