26-Jul-2010

കോട്ടയ്ക്കല്‍ ശിവരാമനു  അന്ത്യാഞ്ജലി..
കഥകളി ലോകത്തെ ആചാര്യന്‍ , സ്ത്രീരത്നം നേടിയ കലാപ്രതിഭ.. നിലവിളക്കിന്റെ ദീപ്ത സാനിധ്യത്തില്‍ നവരസങ്ങളുടെ ഭാവ ചൈതന്യം പകര്‍ന്നാടിയ നടന വിസ്മയം..കഥകളിയരങ്ങില്‍ നിന്നും നമുക്ക് നഷ്ടപ്പെട്ട മറ്റൊരു രത്നം..
 കേരളം കലയുടെ നാടാനെന്ന കേളികൊട്ട് മുഴക്കിയ ഈ പ്രതിഭ..കലയ്ക്കു വേണ്ടി  ജീവിക്കുന്നവന്‍  എന്ത് നേടും   , എന്ത് നേടി ,എന്താണ് കലാ  എന്നും പ്രസങ്ങിക്കുമ്പോള്‍ , നിലവിളക്കിനെ സാക്ഷിയാക്കി അത്മവിഷ്ക്കരമാകി മാറിയ ഇത്തരം നിധികള്‍ മറഞ്ഞു പോകുന്നതും നിമിഷത്തിന്റെ നിയോഗം..

17-Jul-2010

സൈന ...........കീ ജയ്....
 രണ്ടാമതെത്തി.............
 ഒന്നിലേക്ക് എത്താന്‍ എല്ലാ പ്രാര്‍ത്ഥനകളും ...

എന്‍റെ പ്രണയം

രക്ത ബന്ധവും , ഉടമ്പടി ബന്ധവുമാണ് ജനനവും, വിവാഹമെന്നും പറയാറുണ്ട്..രക്തവും, ഉടമ്പടിയും ബന്ധമാകുന്നു എന്നു.. യാഥാര്‍ഥാവും , അയാഥാര്‍ഥവുമായ ബന്ധം.. ഞാനും അങ്ങനെ ഒരു ചിന്ത യില്‍ ആയിരുന്നു .. ഹൃദയമില്ലാത്ത, ചുവപ്പിന്റെ തീവ്രതയില്ലാത്ത, യാന്ത്രികമായ ഏതോ ബന്ധമാന്നെന്ന വിശ്വാസത്തില്‍..
        എന്‍റെ ജീവിതത്തിലും ആ മാറ്റമുണ്ടായി.. വിവാഹമെന്ന സ്വപ്നത്തിനു ചിറകു മുളച്ചു..ആശങ്കകളുടെ കൂമ്പാരം.. വിജനമായ ആ പര്‍വതത്തിലേക്ക് ഒരു കുഞ്ഞു പക്ഷിയും..
        ആദ്യമായി അവന്‍ എന്നോട് പറഞ്ഞു, വിവാഹം ഒരു പെണ്‍കുട്ടി യുടെ രണ്ടാം ജന്മമാണ്..ur a new born baby to me ...അവിടെ എന്‍റെ ചീട്ടുകൊട്ടാരം തകര്‍ന്നു വീണു..പ്രണയത്തിന്റെ സുഗന്ധം പറത്തിക്കൊണ്ട് പുതിയൊരു ബന്ധം..ഉദംബടിയാണോ ഇത്. രക്തതിനെക്കാള്‍ തീവ്രതയും, ഹൃദയത്തിനെക്കള്‍ ആത്മാര്‍ത്ഥതയുമുള്ള ബന്ധം..മനസ്സിന്‍ മടിയില്‍ കുറെ ചുവന്ന പുഷ്പങ്ങള്‍.......കാറ്റില്‍ പാട്ട് മൂളുന്നു.. മഴയില്‍ തന്ത്രി മീട്ടുന്നു..മാനം നക്ഷത്രങ്ങള്‍ കൊണ്ട് നിറഞ്ഞു കവിയുന്നു.. അവ കണ്ണ് ചിമ്മുന്നു..അനുഭൂതി..നാദവും, സ്വരവും,സൗന്ദര്യവും മാത്രം വിരിയുന്ന മയിലിന്‍ വര്‍ണ്ണമുള്ള മനോഹര ചിത്രം..എന്‍റെ പ്രണയം..വിവാഹം അതാണെന്ന് തിരിച്ചറിയുന്നു..
 അച്ഛനും അമ്മയും ഒന്നാണെന്ന് തോന്നാറുണ്ട്..സ്നേഹമാണെന്ന്..ഈ ഉടമ്പടിയാണ് രക്തമെന്നും-ഹൃദയമെന്നും,കുളിരെന്നും,കാറ്റെന്നും. കാല്പനികമായ എന്‍റെ ലോകത്തിലേക്ക് പുതിയൊരു ജന്മം..അവന്റെ പ്രണയം എന്നില്‍ ശുധസന്ഗീതം നിറയ്ക്കുന്നു..

16-Jul-2010

എനിക്കൊരു കവിയാകണം
 തൊട്ടാല്‍ കരയുന്ന കവി..
വാക്കുകള്‍
വാതിലുകള്‍ തുറന്നു വരവെല്‍ക്കണം ..
എഴുതി എഴുതി ...
പൂവും പൂമ്ബടയും  പോലും ചിരിക്കണം
എന്നിട്ട എന്നോട് പിണങ്ങണം..
 വാക്കുകള്‍ ശ്വാസം മുട്ടിച് കൊല്ലണം..
പാപവും പുണ്യവും ഏറ്റുവാങ്ങി ,
 എനിക്കൊരു നല്ല കവിയാകണം..

കള്ളിചെടികള്‍ പലവിധം


കള്ളിചെടികള്‍.... യൂഫോര്ബിയ നീരിഫോളിയ ,യൂഫോര്ബിയ തിരുക്കളി, യൂഫോര്ബിയ നിവൂളിയ ,യൂഫോര്ബിയ അനടിക്വോരം.ഒന്നിലേറെ ചെടികലാനുവ.. ഇതൊക്കെ കള്ളിചെടികലാണ്...ഇനിയും കുറെ പേരുകള്‍...

ഇരട്ടിമധുരം ...ആയുര്‍വേദത്തില്‍

എല്ലാ മധുരവസ്തുക്കലെക്കളും മധുരമുള്ളതാണ് ഇരട്ടിമധുരം.. അത് അകൊണ്ട തന്നെ യാണ് ഇരട്ടിമധുരം എന്നു ഈ ഔഷധം അറിയപ്പെടുന്നതും.. യഷ്ടീമധു എന്ന ഇതിന്റെ സംസ്കൃത നാമത്തിന്റെ അര്‍ഥം തന്നെ കൊല്ല്ലിയുടെ രൂപതിളിരിക്കുന്ന മധു എന്നാണ്.. ആമാശയ വരണം ശമിപ്പിക്കാനുള്ള ഇതിന്റെ കഴിവ് ആഗോളവ്യാപകമായി ശ്രദ്ധ നേടിയിട്ടുണ്ട്..ഫബ്രെസി കുടുംബത്തില്‍ ജനിച്ച ഇരട്ടിമധുരം ഗ്ല്യസി ര്യ്സ  വ്ഗ്ലാബ എന്ന ശാസ്ട്രനാമാതില്‍ അറിയപ്പെടുന്നു.. 50 - 150 cm ഉയരത്തില്‍ വളര്‍ന്നു പന്തലിക്കുന്ന ചിരസ്ഥായി ഒവ്ഷധി ,സംയുക്ത ഇലകള്‍ ,നീളമുള്ള പൂങ്കുല, എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്,..  രസം, ഗുണം, വീര്യം, വിപാകം(മധുരം) എന്നി രസടി ഗുണങ്ങള്‍ ആയുര്വേടതി ഇരട്ടി മധുരത്തെ കുറിച്ച പ്രതിപാദിക്കുന്നു..സ്വരം നന്നാക്കാനും , കോശങ്ങളെ പരോരക്ഷിക്കനുമുള്ള ശക്തിയും ഇരട്ടിമാധുരതിനുന്ദ്...
ഇന്ത്യന്‍ സിനിമയുടെ പിതാവ്.. ദാദ സാഹിബ്‌ ഫാല്‍കെ..സിനിമലോകതീക്ക് ധീരതയോടെ നടന്നു നീങ്ങി ചരിത്രം മാറ്റിയെഴുതിയ കലാകാരന്‍...