20 Nov 2009

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാം _ ഒരു നേര്‍ക്കാഴ്ച

  നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌  പ്രോഗ്രാം   എന്ന പേരില്‍  2 1 / 2  വര്ഷം മുന്‍പ്‌ കേന്ദ്ര സര്‍കാര്‍ തുടങ്ങിയ മാനസീകാരോഗ്യ പദ്ധതിയുടെ വിജയഗാഥകള്‍ ഒരു വര്ഷം മുന്‍പുള്ള ആരോഗ്യ മാസികയില്‍ വായിച്ചരിഞ്ഞിട്ടുണ്ട്  .കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എന്ന സ്ഥലത്തെ പ്രശംസിച്ചുകൊണ്ടുള്ള വളരെ പ്രധാനപ്പെട്ട  ആ ലേഖനം ഇവിടെ ഞങ്ങള്‍ പുനര്‍വായനയ്ക്ക്‌ തെരഞ്ഞെടുക്കുകയാണ്  ......

       പയ്യന്നൂര്‍  ഗവന്റ്റ് ഹോസ്പിടല്‍ ലേക്ക് ഞ്നങ്ങള്‍ കടന്നു ചെന്നപ്പോള്‍  വരാന്തയില്‍ കുറെഏറെ  രോഗികളുണ്ടായിരുന്നു..മാസത്തിലെ എല്ലാ രണ്ടാമത്തെ വ്യാഴാഴ്ചയും അവര്‍ ഒത്തുകൂടും..സൗജന്യ ചികില്തയ്ക്കുള്ള ഊഴവും കാത്ത്..
വേദനാജനകമായ കാഴ്ച്ചയാനെന്നരിഞ്ഞിട്ടും  , പ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടരിയുക എന്ന ലക്ഷ്യവുമായാണ്  ഞ്നങ്ങള്‍  ചെന്നത്..
    കേന്ദ്ര  ഗവണ്മെന്റിന്റെ    മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടു കേരളത്തിലെ മാനസിക രോഗികളെ സൌജന്യമായി ചികില്സിച് മരുന്നും മറ്റു സഹായവും നല്‍കുക എന്നതാണ് ലക്‌ഷ്യം ..ജില്ല മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടു നോടെല്‍ ഓഫീസുകളില്‍ നോടല്‍ ഓഫീസര്‍ ഉം ഡോക്ടര്‍  ഉം അടങ്ങുന്ന വോര്കെര്സ് ആണ് ഉള്ളത്. കേരളത്തില്‍, തിരുവനന്തപുരം , ഇടുക്കി, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍  തുടങ്ങിയ ജില്ലകളിലാണ്‌ നടക്കുന്നത്.
    കേരളത്തി തന്നെ നല്ല പ്രവര്തനതിക്കുന്ന സ്ഥാപനം എന്നപ്രശംസ പത്രവുമായാണ് ഞങ്ങള്‍ കയറി ചെന്നത്.... പക്ഷെ  ചിത്രം വിപരീതമായിരുന്നു...പ്രവര്‍ത്തനങ്ങളില്‍

 ഇന്നു നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധികളാണ് ഞങ്ങള്‍ക്ക് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്.
നോടെല്‍ ഓഫീസ് ക്ലാര്‍ക്ക് ന്റെ വാക്കുകള്‍ അതിനു കൂടുതല്‍ ശക്തി പകര്‍ന്നു..
  "കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈകാര്ടിക് വിഭാഗമാണ് കണ്ണൂര്‍ ജില്ലയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്..കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നന്നായി നടത്തി കൊണ്ട് പോകാന്‍ സാധിക്കുന്നു എന്ന ചാരിതാര്‍ത്ഥ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു ,എന്നാല്‍ ഇന്നത്തെ സ്ഥിതി മറിച്ചാണ്.. തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ പ്രോഗ്രാം ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിലാണ് ..
                         മാസവും 65 മുതല്‍  75 വരെ രോഗികള്ള്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്.അതില്‍ പുതിയ രോഗികള്‍ ഈരെയാണ്.. സാമ്പത്തികമായി ഏറെ പിന്നിക്കം നില്ല്കുന്ന ഇത്തരക്കാര്‍ക്ക് ഇതൊരു അനുഗ്രഹമായിരുന്നു..24 തരാം മരുന്നും ഉള്‍പെടുന്ന സൗജന്യ ചികിത്സ ഏറെ ഫലപ്രദമായിരുന്നു ..പക്ഷെ ഇപ്പോള്‍ 8 മാസത്തോളമായി ഞങ്ങള്‍ക്ക് ശമ്പളം പോലുമില്ല.ചികിത്സ തുടരുന്നു എന്നല്ലാതെ മരുന്ന് പോലും ഇല്ല.. ആദ്യതെതില്‍ നിന്നും രോഗികള്‍ വരുന്നതും കുറയാന്‍ തുടങ്ങി . അവരുടെ നിസ്സഹായാവസ്ഥ നേരിട്ട കാണുന്ന ഞങ്ങള്‍ ഇതില്‍ ഒരുപാട് ദുഖിക്കുന്നുണ്ട്."
       മാനസികമായി വേദന അനുഭവിക്കുന്ന കുറെ പാവങ്ങളോടുള്ള സഹതാപ വാക്കുകളായി ഞങ്ങള്‍ക്ക് അത് അനുഭവപ്പെട്ടു...അവര്‍ നിസ്സഹായരായിരുന്നു.. ഇത്തരത്തില്‍ വലിയ വലിയ സംരംഭങ്ങള്‍ തുടങ്ങിവെക്കാന്‍ സന്മനസ്സു കാണിച്ച നേതൃത്വം അതിന്‍റെ ലകഷ്യപ്രാപ്തി  വരെ കാത്തിരിക്കേണ്ടതാണ് ..
  കേന്ദ്ര ഗോവെര്‍ന്മേന്റിനോട് അവര്‍ അന്വേഷിച്ചു.. ഉത്തരം വളരെ വിചിത്രമായാണ്  തോന്നിയത്.."കേരളത്തില് ഇത്രമാത്രം മനസികരോഗികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല..." എന്നാണ്..
   കൂടുതല്‍ ഫണ്ട്‌ അനുവദിക്കുക  ,തുടങ്ങിവെച്ച ദൌത്യം പൂര്‍ത്തീകരിക്കുക തുടങ്ങിയ  ഗോവെന്റ്മെന്റ്റ്നോട്‌ഉള്ള അഭ്യര്‍തനയില്‍ മാ ധ്യമ സഹായം കൂടി ആവശ്യമുണ്ടെന്ന സത്യം ഞങ്ങളും തിരിച്ചറിയുന്നു...
   Thulasi k .P .k . and    T .V . Prasad
.....................................................................................................................................................................