direction-kim ki duk
south korea
14 monday 11-45 am
"പാവം മാനവ ഹൃദയം "..സുഗതകുമാരിയുടെ വരികള്‍ കടമെടുത്തു..കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയില്‍ ,ലോകം വെട്ടിപ്പിടിച്ച സന്തോഷത്തില്‍ ,ആത്മ നിര്‍വൃതിയോടെ ഹര്‍ഷാരവം മുഴക്കിയ ഞാനടക്കമുള്ള നൂറുകണക്കിന് പ്രേക്ഷകരെകുരിച്ചാണ് ഈ സഹതാപ വാക്കുകള്‍..
കഥാ നായകന്‍ ജീനും നായികാ രാനും ഒരുമിച്ച് കാണുന്ന സ്വപ്ന സാഫല്യതിനായി ക്ഷേത്രാചാരമനുസരിച്, കുഞ്ഞു കല്ലുകള്‍ മുകളിലായി അടുക്കി വെക്കുന്ന ഒരു സീന്‍ .. അവസാനത്തെ കല്ലും വിജയകരമായി വെച്ചപ്പോഴാണ് പ്രേക്ഷകരുടെ ഈ കൈയ്യടി..സംവിധായകന്‍ മനുഷ്യമനസ്സിനെ എങ്ങനെ തിരിച്ചറിയുന്നു എന്നതാണ് ....
Dream ഒരു സ്വപ്നത്തിന്റെ സിനിമയാണ്.. കഥാനായകന്‍ ജീന്‍ കാണുന്ന സ്വപ്‌നങ്ങള്‍ നായിക രാനുമായി ബന്ധപെട്ടുകിടക്കുന്നു..ചെയ്യാത്ത കുറ്റത്തിന്- അറിയാതെ ചെയ്തു പോകുന്ന കുറ്റത്തിന് ശിക്ഷയനുഭാവിക്കെണ്ടിവരുന്ന റാന്‍..സ്വപ്നങ്ങളാല്‍ ബന്ധപ്പെട്ടുകിടക്കുന്ന റാന്‍ ന്റെഉം ജീനിന്റെയും കഥയാണ് സിനിമ..
സ്വപ്നസമാനമായ രംഗങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ സിനിമ..വര്‍ണം കൊണ്ടും ശബ്ദം കൊണ്ടും കഥയുടെ വികാരം കൃത്യമായി പ്രേക്ഷകനിലെതുന്നുണ്ട് ..നായികാ-നായകന്മാരുടെ നിസ്സഹായത പൂര്‍ണമായും ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചു..
സ്വപ്നങ്ങളുടെ ലോകത്ത് ചിത്രശലഭാമായി പറന്നുയര്‍ന്നാണ് അവര്‍ പ്രശ്ന പരിഹാരം കാണുന്നത്..ജീവിതത്തിലും ഉടലെടുത്ത തീവ്ര ബന്ധമാണ് അവരെ ഈ തീരുമാനത്തിലെത്തിക്കുന്നത്...സുന്ദരമായ രണ്ടു ചിത്രശലഭങ്ങളായി അവര്‍ ലോകതോട് വിടപറയുമ്പോള്‍ , Dream ഒരു സ്വപ്നം മാത്രമല്ല എന്ന തിരിച്ചറിവ് പ്രേക്ഷകനു ഉണ്ടാകുന്നു....
No comments:
Post a Comment