9 Jan 2010

film review-Whisper with the wind..

direction-Shaharam alidi
Iraq film
16 wednesday 11.30am
കാറ്റ് വഹിക്കുന്നത് ഒരു രാജ്യത്തിന്‍റെ ജനനത്തിന്റെ ശബ്ദമാണ്..യുദ്ധവും ഭീകരതയും നിറഞ്ഞ ചുറ്റുപാടില്‍ അവശേഷിച്ച ജീവന്റെ തുടിപ്പുകളുടെ ശബ്ദം..സാനിധ്യവും അസാനിധ്യവും     സമ്മേളിക്കുന്ന , നിലവിളിയും മൂകതയും നിറഞ്ഞു നില്‍ക്കുന്ന ഒരു ജനതയുടെ സമൂഹത്തിന്റെ വേദന..

   യുദ്ധവും സന്ഖര്‍ഷവും അടയാളപ്പെടുത്തുന്ന കുര്ധിസ്ഥാനില്‍ പട്ടാളക്കാരുടെയും സന്ഖര്ഷങ്ങള്‍ അതിജീവിച്ച ജനങ്ങളുടെയും ശബ്ദമാണ് ഈ സിനിമ..സന്ദേശങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത് ബന്ധുകള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ജോലിയാണ്  കഥനയകന്റെത്..കടമകള്‍ സിരസാവഹിച്ചു   ദൂതുകള്‍ കൈമാറി , നാടിന്‍റെ രക്ഷകനായി Mam Beldan നിലനില്‍ക്കുന്നു..ഇടയില്‍ വന്നുഭവിക്കുന്ന ദയനീയ സംഭവങ്ങളും കാഴ്ച്ചകലുമാണ് Mam ന്റെ മുതല്കൂട്ട് ..കുര്‍ദിസ്ഥാന്‍ കമ്മന്ടെര്‍ ന്റെ ആഗ്രഹ സഭാല്യതിനായി ,അദ്ദേഹത്തിന് പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആദ്യ ശബ്ദത്തിനായി mam പുറപ്പെടുന്നു..അന്വേഷണങ്ങള്‍ക്കൊടുവില്‍ മാം സാക്ഷിയാകുന്നത് കുഞ്ഞിന്റെ പിറവിയാണ്..ഒപ്പം ഒരു നാടിന്‍റെ പിറവിയും...
ഒരു പിഞ്ചു കുന്ഹിന്റെ ആദ്യ  കരച്ചില്‍ ഒരു രാജ്യത്തിന്റെ പുനര്‍ജന്മാമായി ചിത്രീകരിക്കു വിസ്പേര‍ with the   വ്നിന്ദ് കാഴ്ചയ്ക്കപ്പുറം ശബ്ദത്തിന്റെ  അനുഭവവും പ്രേക്ഷകന് സമ്മാനിക്കുന്നു...

No comments:

Post a Comment