രക്ത ബന്ധവും , ഉടമ്പടി ബന്ധവുമാണ് ജനനവും, വിവാഹമെന്നും പറയാറുണ്ട്..രക്തവും, ഉടമ്പടിയും ബന്ധമാകുന്നു എന്നു.. യാഥാര്‍ഥാവും , അയാഥാര്‍ഥവുമായ ബന്ധം.. ഞാനും അങ്ങനെ ഒരു ചിന്ത യില്‍ ആയിരുന്നു .. ഹൃദയമില്ലാത്ത, ചുവപ്പിന്റെ തീവ്രതയില്ലാത്ത, യാന്ത്രികമായ ഏതോ ബന്ധമാന്നെന്ന വിശ്വാസത്തില്‍..
എന്‍റെ ജീവിതത്തിലും ആ മാറ്റമുണ്ടായി.. വിവാഹമെന്ന സ്വപ്നത്തിനു ചിറകു മുളച്ചു..ആശങ്കകളുടെ കൂമ്പാരം.. വിജനമായ ആ പര്‍വതത്തിലേക്ക് ഒരു കുഞ്ഞു പക്ഷിയും..
ആദ്യമായി അവന്‍ എന്നോട് പറഞ്ഞു, വിവാഹം ഒരു പെണ്‍കുട്ടി യുടെ രണ്ടാം ജന്മമാണ്..ur a new born baby to me ...അവിടെ എന്‍റെ ചീട്ടുകൊട്ടാരം തകര്‍ന്നു വീണു..പ്രണയത്തിന്റെ സുഗന്ധം പറത്തിക്കൊണ്ട് പുതിയൊരു ബന്ധം..ഉദംബടിയാണോ ഇത്. രക്തതിനെക്കാള്‍ തീവ്രതയും, ഹൃദയത്തിനെക്കള്‍ ആത്മാര്‍ത്ഥതയുമുള്ള ബന്ധം..മനസ്സിന്‍ മടിയില്‍ കുറെ ചുവന്ന പുഷ്പങ്ങള്‍.......കാറ്റില്‍ പാട്ട് മൂളുന്നു.. മഴയില്‍ തന്ത്രി മീട്ടുന്നു..മാനം നക്ഷത്രങ്ങള്‍ കൊണ്ട് നിറഞ്ഞു കവിയുന്നു.. അവ കണ്ണ് ചിമ്മുന്നു..അനുഭൂതി..നാദവും, സ്വരവും,സൗന്ദര്യവും മാത്രം വിരിയുന്ന മയിലിന്‍ വര്‍ണ്ണമുള്ള മനോഹര ചിത്രം..എന്‍റെ പ്രണയം..വിവാഹം അതാണെന്ന് തിരിച്ചറിയുന്നു..
അച്ഛനും അമ്മയും ഒന്നാണെന്ന് തോന്നാറുണ്ട്..സ്നേഹമാണെന്ന്..ഈ ഉടമ്പടിയാണ് രക്തമെന്നും-ഹൃദയമെന്നും,കുളിരെന്നും,കാറ്റെന്നും. കാല്പനികമായ എന്‍റെ ലോകത്തിലേക്ക് പുതിയൊരു ജന്മം..അവന്റെ പ്രണയം എന്നില്‍ ശുധസന്ഗീതം നിറയ്ക്കുന്നു..
No comments:
Post a Comment