26 Dec 2009

ദുഖം


ചിരിച്ചാല്‍ പല്ലിന്റെ എണ്ണം അറിയും..
കരഞ്ഞാല്‍  കണ്ണിന്റെ ആഴവും..
ഒഴുകിയ ചാലുകള്‍ പാതയാക്കി
 സന്തോഷം അരിച്ചിറങ്ങുമ്പോള്‍,
കയ്പ്പ് നിറഞ്ഞ
കരിഞ്ഞ മണം
മഴയെ കൂട്ടുപിടിച്
ഉയര്‍ന്നു പൊങ്ങുന്നു..
വിദൂരുത എത്തിപ്പിടിക്കാന്‍
കൈ നീട്ടി നീട്ടി ...
വലിഞ്ഞു നീണ്ട കൈപ്പടം
ചുരുണ്ട് കൂടിയ കാലുമായി
പ്രണയം പങ്കു വെക്കുന്നു..

"നീ വന്ന നേരം.."


കാത്തിരിക്കുന്നു കുഞ്ഞു പെങ്ങളെ ....വിടരാന്‍ ഇനിയുമുണ്ട് നിന്നില്‍..കാലം മായ്ച്ച കുറെ ചിത്രങ്ങള്‍..നീ വരുമ്പോള്‍ വിരിയുന്നത് എന്‍റെ  ലോകത്തിന്റെ സ്വപ്നമാണ്..സാരമാണ്..പാറി നടന്ന കുറെ ചിത്ര ശലഭങ്ങളെ പിടിച്ചു വച്ചിട്ടുണ്ട് .
.അത് ഞാന്‍ നിനക്ക് സമ്മാനിക്കട്ടെ ?
  അന്ന്  നിന്നെ വിളിച്ചില്ല.. എങ്കിലും വേണമായിരുന്നു.. വാശിപിടികുമ്പോള്‍ ചിരിച്ചിട്ടുണ്ട് ഞാന്‍..അതൊന്നും എനിക്ക് വേണ്ടി മാത്രമായിരുന്നില്ല ..സ്നേഹത്തിന്റെ സുഗന്ധം മാത്രമായിരുന്നു നിന്നില്‍..... ഞാന്‍ തിരിച്ചറിഞ്ഞിരുന്നു..
 കണ്ണും കരളും തണുത്ത് പിടയുമ്പോള്‍ നീയായിരുന്നു താപം... അകലുമ്പോള്‍ അറിയാന്‍ എന്‍റെ മനവും, കാതും പണയത്തിലായിരുന്നു ..
അന്നു നീ അടുത്ത് വന്നിരുന്നുവോ?
എങ്കിലും,,
ഇന്നു  നീ വാന്നല്ലേ.... സന്തോഷം..
 ഞാന്‍ എന്നും ഇവിടെ തന്നെ ഉണ്ട് .

സൗഹൃദം...


ഒഴിവാക്കാമായിരുന്നു.....
ചവട്ടുകുട്ടയില്ലെക്ക് വീഴ്തുമ്പോള്‍..
ചിന്തിക്കാന്‍  പറ്റാത്തത് എന്തുകൊണ്ടാണ്? 
 ഈ ചുരുണ്ട കടലാസിന്റെ ധര്മാമെന്താ?
-വൃതികെടാക്കല്‍ മാത്രം..
ധര്മാപരിപാലനതിനായ് അതൊന്നു നിവര്‍ത്തി നോക്കിയാലോ?
വേണ്ട...
പഴയ രൂപം അതിനു നഷ്ടപ്പെട്ടു..
പൂര്‍വസ്ഥിതി ഓര്‍ത്തു അത് ദുഖിക്കും..
വേണ്ടായിരുന്നു...
ഈ .... സൌഹൃദം ....

കവിതാ ദിനം

ഇന്ന് എന്‍റെ കവിതാദിനം..
എന്നോ ഒരു 'ഇന്നാ' എന്നില്‍ കവിത ഞെട്ടി ഉണര്‍ന്നത്
ഉറക്കം നഷ്ട്ടപ്പെടുതിയത്നു കുറെ കുറ്റപ്പെടുത്തി
എന്നെ  കരയാനോ ചിരിക്കന്നോ വിട്ടില്ല..
മനസ്സ് നിറഞ്ഞു ,കവിഞ്ഞു ,
ഒഴുകി, തോടായി, പുഴയായി ,
കടലായാല്‍ മാത്രമേ 'കവിതയാക്കാവൂ' എന്ന്
കവികള്‍ പറഞ്ഞു തന്നു..
പക്ഷെ.. ഞാന്‍..
കടലാവാന്‍ ഇനി അടുത്ത കവിതാ ദിനം വരെ കാത്തിരിക്കണം..

സ്വപ്നം


ഒരായിരം വട്ടം ഞാന്‍ അലറിവിളിച്ചു..
ഒരേ കാഴ്ച്ചയുടെ മടുത്ത ഭയം കൊണ്ട്..
കരണ്ടും മുരണ്ടും വിരാചിക്കുന്ന ആ അസ്ഥി..
എന്‍റെ കണ്ണിലെ കറുത്ത രൂപം..
 എന്നില്‍ നിറയുന്നു...
അതെന്നെ ഇല്ലാതാക്കാന്‍ മാത്രം ശക്തന്‍..
കുറെ പകലും രാവും താണ്ധി ഞാന്‍ കേണു..
എന്നിലെ കറുപ്പിനെ തിരിച്ചെടുക്കാന്‍..
വെളുത്ത വസ്ത്രം ധരിച്ച പേടിപ്പിക്കാന്‍ ശ്രമിച്ചു..
അവനെന്നെ നോക്കി ചിരിക്കുക മാത്രമാണ്
ഇന്നലെകളായി അവന്‍ വന്നുകൊണ്ടിരുന്നു ...
കണ്ണ് മൂടിപ്പിടിച്ചാല്‍ അവന്‍ ചിരിക്കും പരിഹസിക്കും
വട്ടം തിരിഞ്ഞ തൂങ്ങി നിന്ന പിറുപിറുക്കും..
കൊച്ചുകുഞ്ഞിന്റെ പരിഭവം നിറയ്ക്കും
കൂട്ടുകാരന്റെ നിലവിളി പറഞ്ഞ തന്നു..
വിശ്വാസം നിറച്ചു നിറച്ചു മയക്കികിടതി ചൂരയൂറ്റും
എങ്കിലും..
എന്‍റെ സ്വപ്നത്തിന്റെ ആഴം അളക്കാന്‍ കഴിയാറില്ല .....

23 Dec 2009


BEAUTIFUL BEKAL...






കറുപ്പും വെളുപ്പും


ചിത്രങ്ങള്‍ ആയിരമായിരുന്നു.....
സംയോജനത്തിന്റെ ബാഹ്യരൂപങ്ങളായി
മനസ്സിലെക്കുയര്‍ത്തിയ വാര്‍ത്തകള്‍ ആയിരുന്നു  ..
സ്വപ്നവും, കാമവും, ദീനവും, ദൈന്യവും
ശരങ്ങലായെത്തിയ മുറിവുകളായിരുന്നു....
കണ്ണും കരളും പിടഞ്ഞു പിടഞ്ഞു ..
വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കും ,
ഇരുട്ടിലൂടെ തുഴന്ജ് വെളിച്ചത്തിലേക്കും..
 ആര്‍ത്തു  ചിരിച്ചു കണ്ണുപൊത്തി
യാഥാര്‍ത്യത്തിലേക്കും ...
 കറുത്തും........ വെളുത്തും ......
[IFFK -എന്‍റെ തീവ്ര സിനിമാനുഭവങ്ങള്‍ .. .]

22 Dec 2009

എഴുതി എഴുതി തഴമ്പിച്ച വാക്ക്


ഈ വാക്കിനു മടുത്തു..
ഈ പ്രായത്തിനു മടുത്തു..
നിറത്തിനും, ഗന്ധത്തിനും മടുത്തു തുടങ്ങിയിരിക്കുന്നു..
ഈ വാക്ക് മാറണം..
ഈ രീതി മാറണം...
[എന്തിനും വേണ്ടേ ഒരു ചേഞ്ച്‌ ?]
സ്വഭാവം തീര്‍ച്ചയായും മാറ്റണം..
 പക്ഷെ.. പറ്റില്ല പോലും..
 പ്രണയത്തിനു "പ്രണയം" അല്ലാതാവാന്‍ ......

ഞാന്‍ ഇന്ന്.

മറവികള്‍ ഓര്‍മയ്ക്ക് ബാധ്യതയാകുന്നു ........
മാറ്റം .. വിധിയുടെ കണ്ണാടിയാകുന്നു.........
വിളിച്ചിട്ടും വിളിച്ചിട്ടും വിളി കേള്‍ക്കാതെ ,എന്തോ ഒന്ന്
എവിടെയോ പതുങ്ങിയിരിക്കുന്നുന്ദ് ...
തണുത്ത് മരവിച്ച ആ തീക്കനല്‍ ചൂടാക്കുവാന്‍ .. പൂര്‍വ കാഴ്ചയിലേക്ക്...

Large Hadron Collider


Hadron collider is the worlds largest and highest energy particle accelerator, intended to collide opposing particle beams of either protons at an energy of 7TeV/particle or lead nuclei at an energy of 574TeV/nucleus for understanding the deepest laws of physics.
 LHC was built by European Organisation for Nuclear Research (CERN) with the intetion of testing various predictions of high energy physics.
  On sept 2008, the proton beams were successfully circulated in main ring of  LHC  for the first time.After various experiments,on 20 Nov 2009 the protons were successfully circulated again. on 23 Nov , first proton-proton collision were recorded.On 18 Dec 2009,LHC was shutdown  after its initial works..it will now be down untill 2010.
 LHC gained considerable attention from outside the scientific community and its progress is followed by most popoular science media. It is also sparked the imaginations of authors of works of fiction such as novels, tv serials and video games...

DREAM


I am realising ,DREAM was not a dream..But DREAM was about "dream"..DREAM  a South Korea film by Kim Ki-Duk is my favourate film which i ever seen..
     this is about the story of Jins and Ran, but hero is 'dream'..when Jins dreams, Ran unconciously act out his dream in her sleep..Jins and Ran discovered this strange connection between the two..this discovery will link their lives in an  irreversable way..

"I chauang Tsu , Once dreamed i was a butterfly , fluttering between here and there, in all its aims a buttrerfly . I just knew that I followed my mood like a butterfly and was unconciouss about my human nature. suddenly i woke up and there i laid , again 'me myself'.Now i dont know was i then made dreaming i was a butterfly or now i am now a butterfly, dreaming I am a man?Between man and butterfly , there is a barrier.crossing it is called change"
 This brain teasing parable , attributed to the fourth-century BEC chinese philosepher Chuang Tsu, forms the enigmatic underpinning of   Korean  auther Kim ki duk's  15 feature Dream.. here too there is a butterfly , and two figures diametrically opposed yet my steriously linked trough the film Dream..

19 Dec 2009

Golden Moments of My Life...SILVER UNIFEST 2009


Silver uni fest - the 25 the interuniversity southzone youth fest- was inagurated by the Karnataka governor His excellency Hansraj Bharadwaj...It was sound of unity.. participated thousands of participants from various part of Karnataka, Thamilnadu, Maharastra,Andrapradesh, Pondichery, and kerala states..
I was a participant ...It was the Golden moments of my Life.. 

I participated in the light music and semiclassical competition as a represent of Kannur university .. got 3rd place in Light music..


20 Nov 2009

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാം _ ഒരു നേര്‍ക്കാഴ്ച

  നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌  പ്രോഗ്രാം   എന്ന പേരില്‍  2 1 / 2  വര്ഷം മുന്‍പ്‌ കേന്ദ്ര സര്‍കാര്‍ തുടങ്ങിയ മാനസീകാരോഗ്യ പദ്ധതിയുടെ വിജയഗാഥകള്‍ ഒരു വര്ഷം മുന്‍പുള്ള ആരോഗ്യ മാസികയില്‍ വായിച്ചരിഞ്ഞിട്ടുണ്ട്  .കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എന്ന സ്ഥലത്തെ പ്രശംസിച്ചുകൊണ്ടുള്ള വളരെ പ്രധാനപ്പെട്ട  ആ ലേഖനം ഇവിടെ ഞങ്ങള്‍ പുനര്‍വായനയ്ക്ക്‌ തെരഞ്ഞെടുക്കുകയാണ്  ......

       പയ്യന്നൂര്‍  ഗവന്റ്റ് ഹോസ്പിടല്‍ ലേക്ക് ഞ്നങ്ങള്‍ കടന്നു ചെന്നപ്പോള്‍  വരാന്തയില്‍ കുറെഏറെ  രോഗികളുണ്ടായിരുന്നു..മാസത്തിലെ എല്ലാ രണ്ടാമത്തെ വ്യാഴാഴ്ചയും അവര്‍ ഒത്തുകൂടും..സൗജന്യ ചികില്തയ്ക്കുള്ള ഊഴവും കാത്ത്..
വേദനാജനകമായ കാഴ്ച്ചയാനെന്നരിഞ്ഞിട്ടും  , പ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടരിയുക എന്ന ലക്ഷ്യവുമായാണ്  ഞ്നങ്ങള്‍  ചെന്നത്..
    കേന്ദ്ര  ഗവണ്മെന്റിന്റെ    മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടു കേരളത്തിലെ മാനസിക രോഗികളെ സൌജന്യമായി ചികില്സിച് മരുന്നും മറ്റു സഹായവും നല്‍കുക എന്നതാണ് ലക്‌ഷ്യം ..ജില്ല മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടു നോടെല്‍ ഓഫീസുകളില്‍ നോടല്‍ ഓഫീസര്‍ ഉം ഡോക്ടര്‍  ഉം അടങ്ങുന്ന വോര്കെര്സ് ആണ് ഉള്ളത്. കേരളത്തില്‍, തിരുവനന്തപുരം , ഇടുക്കി, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍  തുടങ്ങിയ ജില്ലകളിലാണ്‌ നടക്കുന്നത്.
    കേരളത്തി തന്നെ നല്ല പ്രവര്തനതിക്കുന്ന സ്ഥാപനം എന്നപ്രശംസ പത്രവുമായാണ് ഞങ്ങള്‍ കയറി ചെന്നത്.... പക്ഷെ  ചിത്രം വിപരീതമായിരുന്നു...പ്രവര്‍ത്തനങ്ങളില്‍

 ഇന്നു നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധികളാണ് ഞങ്ങള്‍ക്ക് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്.
നോടെല്‍ ഓഫീസ് ക്ലാര്‍ക്ക് ന്റെ വാക്കുകള്‍ അതിനു കൂടുതല്‍ ശക്തി പകര്‍ന്നു..
  "കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈകാര്ടിക് വിഭാഗമാണ് കണ്ണൂര്‍ ജില്ലയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്..കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നന്നായി നടത്തി കൊണ്ട് പോകാന്‍ സാധിക്കുന്നു എന്ന ചാരിതാര്‍ത്ഥ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു ,എന്നാല്‍ ഇന്നത്തെ സ്ഥിതി മറിച്ചാണ്.. തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ പ്രോഗ്രാം ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിലാണ് ..
                         മാസവും 65 മുതല്‍  75 വരെ രോഗികള്ള്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്.അതില്‍ പുതിയ രോഗികള്‍ ഈരെയാണ്.. സാമ്പത്തികമായി ഏറെ പിന്നിക്കം നില്ല്കുന്ന ഇത്തരക്കാര്‍ക്ക് ഇതൊരു അനുഗ്രഹമായിരുന്നു..24 തരാം മരുന്നും ഉള്‍പെടുന്ന സൗജന്യ ചികിത്സ ഏറെ ഫലപ്രദമായിരുന്നു ..പക്ഷെ ഇപ്പോള്‍ 8 മാസത്തോളമായി ഞങ്ങള്‍ക്ക് ശമ്പളം പോലുമില്ല.ചികിത്സ തുടരുന്നു എന്നല്ലാതെ മരുന്ന് പോലും ഇല്ല.. ആദ്യതെതില്‍ നിന്നും രോഗികള്‍ വരുന്നതും കുറയാന്‍ തുടങ്ങി . അവരുടെ നിസ്സഹായാവസ്ഥ നേരിട്ട കാണുന്ന ഞങ്ങള്‍ ഇതില്‍ ഒരുപാട് ദുഖിക്കുന്നുണ്ട്."
       മാനസികമായി വേദന അനുഭവിക്കുന്ന കുറെ പാവങ്ങളോടുള്ള സഹതാപ വാക്കുകളായി ഞങ്ങള്‍ക്ക് അത് അനുഭവപ്പെട്ടു...അവര്‍ നിസ്സഹായരായിരുന്നു.. ഇത്തരത്തില്‍ വലിയ വലിയ സംരംഭങ്ങള്‍ തുടങ്ങിവെക്കാന്‍ സന്മനസ്സു കാണിച്ച നേതൃത്വം അതിന്‍റെ ലകഷ്യപ്രാപ്തി  വരെ കാത്തിരിക്കേണ്ടതാണ് ..
  കേന്ദ്ര ഗോവെര്‍ന്മേന്റിനോട് അവര്‍ അന്വേഷിച്ചു.. ഉത്തരം വളരെ വിചിത്രമായാണ്  തോന്നിയത്.."കേരളത്തില് ഇത്രമാത്രം മനസികരോഗികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല..." എന്നാണ്..
   കൂടുതല്‍ ഫണ്ട്‌ അനുവദിക്കുക  ,തുടങ്ങിവെച്ച ദൌത്യം പൂര്‍ത്തീകരിക്കുക തുടങ്ങിയ  ഗോവെന്റ്മെന്റ്റ്നോട്‌ഉള്ള അഭ്യര്‍തനയില്‍ മാ ധ്യമ സഹായം കൂടി ആവശ്യമുണ്ടെന്ന സത്യം ഞങ്ങളും തിരിച്ചറിയുന്നു...
   Thulasi k .P .k . and    T .V . Prasad
.....................................................................................................................................................................

17 Oct 2009

ARUVIKKARA TRIP





It was a memorable trip of us ( Anu, Manju and Me )...Enjoyed and Felt the Beauty..
ARUVIKKARA****
Situated 16km from Thiruvanandapuram city.This site used to be a prefered tourism location. Major part of water supply to Trivandrum city is caterd rom here.The location has some greenary let, the blue spread of reservoir and the artiicial water fall is also nice to see..there is a temble.. Devi Aruvikkara..

4 Sept 2009

Galelio Galeli.........



ഗലെലിയോ ഗലീലി

പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന മഹാനായ ശാസ്ട്രന്ജന്‍ ...പൌരോഹിത്യ മേതവിത്വതിനു മുന്‍പില്‍ ശാസ്ത്ര സത്യം മൂടിവേക്കെണ്ടിവന്ന ഹതഭാഗ്യനായ മനുഷ്യന്‍ ... സൂര്യനാണ്  പ്രപഞ്ചത്തിന്റെ കേന്ദ്രം,(helio centric ) ഭൂമി  അല്ല എന്ന പ്രഖ്യാപനം കൊണ്ട് അദ്ധേഹത്തിനു നഷ്ടപ്പെട്ടത്‌ സ്വന്തം ജീവിതമായിരുന്നു.....പ്രപഞ്ചത്തിന്റെ ബലതന്ദ്രം, നക്ഷത്ര സംവാദം തുടങ്ങിയ ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹം , ദൂരദര്‍ശിനി കണ്ടുപിടിച്ചിട്ട് നന്നൂര് വര്ഷം തികയുന്നു......ഇ വര്‍ഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്ഷമായി ലോകം ആചരിക്കുന്നു..........ഗലെലിഒ എന്ന ഭൌതിക ശാസ്ട്രന്ജനെ നമുക്ക്‌ ഓര്മിക്കാം.......................


14 Aug 2009

സാന്ത്വനം......
















സാന്ത്വനമായി ചെന്നത് കുറെ പാവപ്പെട്ട മനുഷ്യരുടെ ഇടയിലെക്കയിരുന്നു ....
മക്കളും വേണ്ടപ്പെട്ടവരും ഉപേക്ഷിച്ച് ഒരിറ്റു സ്നേഹത്തിനു വേണ്ടി കൊതിച്ച അമ്മയും അച്ഛനും സഹോദരിയും സഹോദരനും...
വിഷാദം മായ്ച്ച് സന്തോഷത്തിന്റെ തെളിനീരു പരത്താന്‍ ഒരു ചെറിയ ശ്രമം..
അവര്‍ സന്തോഷവന്മാരയിരുന്നു.... ഞങ്ങളും...
സാന്ത്വനം വൃധസടനവും മലയാള ഭാഷ പാടശലയും ചേര്‍ന്ന നടത്തിയ പരിപാടിയുടെ ഫോട്ടോസ് ആണ് കൊടുത്തിരിക്കുന്നത്...

കണ്ണൂര്‍ ഐ ജി ശാന്താറാം സര്‍ നു നല്കില യാട്രയയപ്ഫോട്ടോ.. അവിടുത്തെ അന്തേവാസികളുടെ പരിപാടികള്‍...


കൈയ്യില്‍ കുറേ വരകളുണ്ട്........നോക്കിയിരിക്കും...
കേള്‍ക്കാനും പറയാനും കുറെ വാക്കുകളും....
പരാതികള്‍ കേട്ടുകൊണ്ട് ......................
എന്റെ മാത്രം ഞാന്‍...

8 Aug 2009

കാഴ്ച



കണ്ണിനു സുഖമുള്ള കാഴ്ച...ഇതുപോലെ ആവില്ലല്ലോ എല്ലാ കാഴ്ചകളും.............
മനസ്സുകൊണ്ട് കാണുമ്പൊള്‍ എല്ലാ കാഴ്ചകളും സുന്ദരമാണ്...
മനസ്സുകൊണ്ട് കാണാന്‍ പഠിക്കുക.. ശ്രമിക്കുക....

13 Jul 2009

ഒഴുക്ക്‌ ...............

സഹതാപം തോന്നുന്നു....
സമൂഹത്തിന്റെ മുഖം നോക്കുമ്പോള്‍..
നിരാശനിറഞ്ഞ ജീവിതത്തിന്റെ ഒഴുക്കില്‍ പെട്ട് നീന്തുന്നവര്‍...(എന്റെ അല്പബുദ്ധി തന്നെ)..
കുതിരകളാണ്‌ പോലും കൂടുതല്‍!
കഴുകനും മൂങ്ങയും കാക്കയും എനിയ്ക്ക്‌ പ്രാവ് തന്നെ ......
എല്ലാവരോടും ചോദിച്ചു....രഹസ്യം .............
ആര്ക്കും ചെവികേള്‍ക്കാന്‍ വയ്യ പോലും !
..........................................................................................
ഞാനും എന്റെ ചെവി മുറിച്ചുകളഞ്ഞു.....