Direction -Madhu kaithapram
malayalam cinema
15 tuesday 2 .30 pm
ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ് മധ്യവേനല്‍..കലഹരനപ്പെട്ടുപോകുന്ന മൂല്യങ്ങളുടെ രക്ഷകരായ 2 കഥാപാത്രങ്ങളിലൂടെ കഥപറയുന്ന മധ്യവേനല്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളാണ് കാഴ്ചവെക്കുന്നത്..ആദ്യ സിനിമ കൊണ്ട് തന്നെ ദേശീയ അംഗീകാരം നേടിയ മധു കൈതപ്രം എന്ന സംവിധായകന്റെ മനസ്സിലെ കത്തുന്ന ആശയങ്ങളുടെ ചിത്രീകരണം കൂടി ആയിരിക്കാം ഇത്..
ദേശീയ സ്വതന്ന്ദ്ര്യ സമരത്തിന്റെ വീരസ്മരണകള്‍ ഉറങ്ങുന്ന വടക്കേ മലബാറിലെ പയ്യന്നൂര്‍ ന്റെ മണ്ണില്‍ നിന്നാണ് കഥാപാത്രങ്ങള്‍.. തികച്ചും കോണ്‍ഗ്രസ് ചുറ്റുപാടില്‍ വളര്‍ന്ന സരോജിനി എന്ന കഥാപാത്രവും കമ്മ്യൂണിസ്റ്റ് കാരനായ കുമാരന്‍ എന്ന കഥാപാത്രവും ഒരുമിച്ച് നയിക്കുന്ന കുടുംബത്തിന്റെ കഥയാണിത്..ചര്‍ക്കയും , ബീഡിയും രണ്ടു സംസ്കാരംയിരുന്ന കാലം..സ്വയം തൊഴില്‍ എന്ന മഹത്തായ ആശയത്തിന്റെ പ്രതിഭലനം..ഉത്തമമായ സംസ്കാരങ്ങള്‍ മുറുകെ പിടിക്കുന്ന നായികാ നായകന്മാരെ സമൂഹത്തിലെ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥ..പ്രതീക്ഷകലര്‍പ്പിച്ചു വളര്‍ത്തിയ മകള്‍ , പുതിയ തലമുറയുടെ നേര്‍ ചിത്രമായി മാറുകയാണ്..അവിടെ മകള്‍ തകര്‍ക്കുന്നത് എന്ത് ശരി -തെറ്റുകള്‍ ആണ് എന്നതാണ് വിഷയം..
പുതിയ തലമുറയിലെ രണ്ടു മാതൃകകളായി കുമാരനും, സരോജിനിയും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും ചെരുതുനില്പ്പുകള്‍ ഒരു തലത്തില്‍ പരാജയപ്പെടുകയാണ്..ഒഴുക്കില്‍ പെട്ട് നാം നീന്തുന്നുവെന്നും , സംസ്കാര മൂല്യം അതില്‍ അലിഞ്ഞു പോകുന്നുവെന്നും "മധ്യവേനല്‍" പറയുന്നു.. എന്‍റെ മണ്ണിന്റെ ഗന്ധം സിനിമയില്‍ ഉള്ളതുകൊണ്ടാവം മധ്യവേനല്‍ എനിക്ക് പ്രിയപ്പെട്ടതാകുന്നതും..
nannaayirikkunnu ...ezhuthu...sinimayekkurichu ezhuthumbol drushya sambandamaaya karayngal(visual elements) koodi ezhuthunnathu nannaayirikkum....cngrts
ReplyDeletenannaayirikkunnu ezhuthu....sinimaye kurichu ezhuthumbol drushya sambandhamaaya kaarygnal(visual elemnets) koodi ulkkollikkunnathu nannaayirikkum...cngrts
ReplyDelete