28 Jun 2010

ഒരു നിമിഷം ....

ഒരു നിമിഷം ..........കാലത്തിന്റെ അനന്തകോടി ഭാഗത്തിലൊന്ന്......  നിമിഷം നിയന്ദ്രിക്കും കാലത്തിനെ......
  "എന്തോ പറയാന്‍ വന്നതാണല്ലോ എന്താ നിര്‍ത്തിക്കളഞ്ഞത് "ഈ  ചോദ്യം കണ്ട നിമിഷത്തിലാണ് ഞാനും ഓര്‍ത്തത്‌.. അപൂര്‍ണമായിക്കിടന്ന ഈ നിമിഷത്തെ. ഇടയ്ക്ക് എട്രയ്യോ നിമിഷങ്ങള്‍ വിട്ടുപോയി.. ഇണങ്ങിയും  പിണങ്ങിയും കടന്നുപോയി, ഒഴിഞ്ഞുമാറി . തുടക്കം എന്ന അനുഭൂതിയും , ഒടുക്കമെന്ന അനുഭവവും സമ്മാനിച്ച നിമിഷത്തെ യായിരിക്കാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും വേദനിപ്പിക്കുന്നതും .. ഞാന് നീയും . അല്ലെ?
  ഇനി അടുത്ത നിമിഷത്തില്‍ എഴുതാം..

26 Jun 2010

വായിച്ചു വളരുക.....

 അക്ഷരങ്ങളെ ആയുധമാക്കി  സാമുഹിക അന്ധതയ്ക്കെതിരെ അനവരതം പൊരുതിയ ഒരു പടയാളി ആയിരുന്നു ശ്രീ പീ . എന്‍ പണിക്കര്‍. കേരളത്തിലെ ഗ്രമാന്തരങ്ങളില്‍ വായനയുടെ കാഹളം ഊതി, വിശ്രമമില്ലാതെ യാത്ര ചെയ്തിരുന്ന ഒരു ഒറ്റയാന്‍ പട്ടാളം. വായിച്ചാലും വളരും വായിച്ചില്ലെലും വളരും ,എന്ന ചിന്ത പൊതു മനസ്സിന്റെ ന്യായീകരണം  ആനെകിലും,   വായികാതെ വളര്നാല്‍ വളഞ്ഞുപോകും എന്ന കവി കുഞ്ഞുന്നി  മാഷുടെ ദര്‍ശനം  എത്രയോ സത്യം .  

ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന ദുഷ് പ്രവനതകുളും, അനാരോക്യ പരമായ പ്രവരത്നങ്ങളും  അക്ഷരം എന്ന ജീവകത്തിന്റെ പരിമിതിയനെന്നു കണ്ടെത്താന്‍ കഴിയും. താരതമ്യേന ചെറുതെങ്കിലും ആനയുടെ വലിപ്പമുള്ള അറിവിനിനെ മനുഷ്യ മനസ്സില്‍ പ്രകൃതി തന്നെ പ്രതിഷ്ടിച്ചിട്ടുണ്ട് . അക്ഷരങ്ങളുടെ ശൂലം കൊണ്ട് അതിനെ അല്പമൊന്നു പ്രകൊപിചിച്ചാല്‍ അല്ഭുധകരമായ മാറ്റം കാണാം. അറിവിന്റെ വാതായനങ്ങള്‍  തുരണ്നിടാന്‍  ഉള്ള വായനയുടെ മാസ്മരികത പൌരനികമായ സത്യം ആണ്. "മാ നിഷതാ " എന്ന ഒരു വാക് കൊണ്ട് അനേക കോടി ജനതതയുടെ മനസ്സില്‍ കൊടുംകാടു വിതച്ച വല്മികിയും, പരന്ന വായനയിലൂദെ ലോകത്തിന്റെ അന്തധരകള്‍ കണ്ടെത്തിയ മറ്റു മഹത് വെക്തികളും നമ്മുക്ക് അന്ന്യം അല്ല

ഈ വസ്തുത കുഞ്ഞുനാളിലെ  ഒരു ജീവിത വ്രെതമാക്കി മാറിയ സാമുഹിക പരിഷ്കര്ത്വയിരുന്നു  ശ്രീ പീ . എന്‍ പണിക്കേര്‍ .

മരിക്കുന്നില്ല.......

    മലയാള ചലച്ചിത്ര ലോകത്തെ അതികായനായ ലോഹിതദാസ് മരിച്ചിട്ട്‌ ഒരു വര്ഷം പൂര്‍ത്തിയാകുന്നു...ഇന്ന്..മലയാള മണ്ണിന്റെ പ്രതൃതി സമ്പത്തിനെ മനസ്സിലെക്കാവഹിക്കുകയും അത് അക്ഷരങ്ങളിലൂടെ ജനതയ്ക്ക് സമ്മാനിക്കുകയും ചെയ്ത അതുല്യപ്രതിഭ നമ്മളെ വിട്ടുപിരിഞ്ഞ ദിവസം... ഓര്‍ത്തും  ഓര്‍ക്കാതെയും ഒരുവര്‍ഷം.. ഈ കാലയളവില്‍ ഒട്ടേറെ കലാകാരന്‍മാര്‍ യാത്ര പറഞ്ഞു.. അവര്‍ക്കെല്ലാം അവരുടെതായ സര്‍ഗ പ്രതിഭ ഉണ്ടായിരുന്നു.. എന്ന്നാല്‍ ലോഹിതദാസ് എന്ന കലാകാരന്‍ കലയെ വാരിപ്പുനര്‍ന്ന്‍ ആര്‍ത്തി തീരാത്ത ഒരു പച്ചയായ മനുഷ്യനായിരുന്നു.. അദ്ധേഹത്തിന്റെ കഥകളും തിരക്കതകളും പിന്നെ സിനിമ കളും.. മലയാള മനസ്സിന് ആര്‍ദ്രതകള്‍ നല്‍കുന്ന എന്തോ ഒന്നായിരുന്നു..അത് അധേഹത്തില്‍ മാത്രം കാണാന്‍ കഴിയുന്ന അദ്രിശ്യമായ ഒന്ന്...പൈങ്കിളി കഥകള്‍ കൊണ്ട് മനുഷ്യമനസ്സിനെ ഹരം പിടിപ്പിക്കുന്ന നിരവധി കഥകളും സിനിമ കളും നമ്മള്‍ കണ്ടു ഉപക്ഷിച്ചുവെങ്കിലും എഴുത്തിന്റെ ആധിത്വതിലും ഒവ്നിത്യതിലും ലോഹിതദാസ് ഉരചുനിഒന്നു എന്ന കൈതപ്രത്തിന്റെ പരാമര്‍ശം എത്രയോ ശരി..ആ സര്‍ഗ മനസ്സിന് മുന്നില്‍ ആയിരം നമോവാകം..