4 Apr 2010

പുഴ ചിരിക്കുന്നു .

പൂഴിമണ്ണില്‍ കാല്‍ തെന്നി നടക്കവേ
പുഴ എന്നോട് ചിരിച്ചു..
നട്ടുച്ച നേരുകയിലീല്‍പ്പിച്ച കാന്തിയോടെ..
പുഴ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല..
പാട്ടുമൂളിയും വള കിലുക്കിയും..
കൊഞ്ചി കൊഞ്ചി ഒഴുകുന്ന പുഴ..
ഹോ..ഇതൊന്നും ഞാന്‍ കേട്ടിട്ടേ ഇല്ല..
കരയുന്ന പുഴയും നിറയുന്ന കണ്ണുമേ എന്‍റെ ഓര്‍മയില്‍ ഉള്ളു ..
 പുഴ ചിരിക്കാന്‍ കാരണമെന്തായിരിക്കും?....

1 comment: