9 Jan 2010

film review-Anti christ...

Direction- Lars Von Tryor
Denmark
14 monday 11-45 am
                      ഞാനാണ് ഈ ലോകത്തെ ഏറ്റവും വലിയ സംവിധായകനെന്ന് വിളിച്ചു പറയുന്ന ലാര്‍സ് വോണ്‍ ട്രയെര്‍ ന്റെ മറ്റൊരു ധീരമായ ചുവടുവെപ്പാണ് Anti Christ എന്ന സിനിമ..അതിവൈകാരികതയുടെ ദുര്‍ഗന്ധമാണ് പ്രമേയമെങ്കിലും കാഴ്ചക്കാരില്‍ യാഥാര്‍ത്യത്തിന്റെ സുഗന്ധമാണ്   നിറയ്ക്കുന്നത്....അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ലൈംഗിക   ചിത്രീകരണം കൊണ്ട് ഈ സിനിമ എന്ത് നേടി, എവിടെ    നില്‍ക്കുന്നു എന്നുള്ള ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കാമെങ്കിലും ലോകസിനിമ ചരിത്രത്തില്‍ Anti Christ-ന്റെ  സ്ഥാനം ഉയരങ്ങളില്‍ തന്നെയാണ്..

     സ്വകാര്യ സന്തോഷങ്ങള്‍ക്കിടയില്‍ അശ്രദ്ധമൂലം നഷ്ട്ടപ്പെട്ടു പോകുന്ന മകന്‍...ഇതിലൂടെ  മനസ്സിന്റെ താളം തെറ്റുന്ന  നായിക.. അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍  എന്ത് ത്യാഗവും സഹിക്കുന്ന നായകന്‍..തികച്ചും സാധാരണമായ  കഥയാണെങ്കിലും, അസാധാരണമായ ചിത്രീകരണമാണ്  ഈ സിനിമയില്‍ ഉടനീളവും..
  അത്രമേല്‍ ദൈവ വിരുത്ധം   എന്ന്  മുദ്രകുത്തപ്പെടുന്ന ഈ സിനിമ എന്ത് വികാരമാണ് പ്രേക്ഷകന് നല്‍കുന്നതു എന്നതിനാണ് പ്രസക്തി..കാമമോ, ഭീകരതയോ  അല്ല മറിച്ച്,  വലിയ ഒരസ്വസ്തതയാണ്...നമ്മുടെ മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ വേണ്ടിയുള്ള അസ്വസ്ഥത... അത് തന്നെയാണ് ഈ സിനിമയുടെ ലക്‌ഷ്യവും..........

No comments:

Post a Comment