26 Dec 2009

സ്വപ്നം


ഒരായിരം വട്ടം ഞാന്‍ അലറിവിളിച്ചു..
ഒരേ കാഴ്ച്ചയുടെ മടുത്ത ഭയം കൊണ്ട്..
കരണ്ടും മുരണ്ടും വിരാചിക്കുന്ന ആ അസ്ഥി..
എന്‍റെ കണ്ണിലെ കറുത്ത രൂപം..
 എന്നില്‍ നിറയുന്നു...
അതെന്നെ ഇല്ലാതാക്കാന്‍ മാത്രം ശക്തന്‍..
കുറെ പകലും രാവും താണ്ധി ഞാന്‍ കേണു..
എന്നിലെ കറുപ്പിനെ തിരിച്ചെടുക്കാന്‍..
വെളുത്ത വസ്ത്രം ധരിച്ച പേടിപ്പിക്കാന്‍ ശ്രമിച്ചു..
അവനെന്നെ നോക്കി ചിരിക്കുക മാത്രമാണ്
ഇന്നലെകളായി അവന്‍ വന്നുകൊണ്ടിരുന്നു ...
കണ്ണ് മൂടിപ്പിടിച്ചാല്‍ അവന്‍ ചിരിക്കും പരിഹസിക്കും
വട്ടം തിരിഞ്ഞ തൂങ്ങി നിന്ന പിറുപിറുക്കും..
കൊച്ചുകുഞ്ഞിന്റെ പരിഭവം നിറയ്ക്കും
കൂട്ടുകാരന്റെ നിലവിളി പറഞ്ഞ തന്നു..
വിശ്വാസം നിറച്ചു നിറച്ചു മയക്കികിടതി ചൂരയൂറ്റും
എങ്കിലും..
എന്‍റെ സ്വപ്നത്തിന്റെ ആഴം അളക്കാന്‍ കഴിയാറില്ല .....

No comments:

Post a Comment