Direction-manoel de Oliveira
12 saturday 2009 6.30 pm
"ട്രെയിന്‍ യാത്രയ്ക്കിടയില്‍ നായകന്‍ മകരിയോ തന്റെ നിരാശാഭരിതമായ ജീവിത കഥ സഹയാത്രികരുമായി പങ്കുവെക്കുന്നു..ലിസ്ബണ്‍ ലില്‍ വച്ച, സ്വര്‍ണ്ണ തലമുടിക്കരിയായ അയല്‍ക്കാരിയുമായി പ്രണയത്തിലാകുന്നതും കുറെ ഈരെ എതിര്‍പ്പുകളെ അവഗണിച്ച വിവാഹത്തിന് സമ്മതം നേടുകയും ചെയ്യുന്നു..കാമുകിയുടെ വിചിത്ര സ്വഭാവങ്ങല്ലനു പിന്നീട് അയാള്‍ മനസ്സിലാക്കുന്നത്.."
കഥ വായിച്ച വളരെ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് ചെന്നത്.. പെണ്‍കുട്ടിയുടെ സ്വഭാവ സവിശേഷത എന്ത്, എങ്ങനെ ആ പ്രണയം പരാജയപ്പെടുന്നു തുടങ്ങി ആകംക്ഷാപരമായ ചോദ്യങ്ങളുമായി..പക്ഷെ, എല്ലാത്തിനും അര്‍ദ്ധവിരാമമിട്ടുകൊന്ദ് സംവിധായകന്‍ സിനിമ അവസാനിപ്പിച്ചപ്പോള്‍ 'ഈ സിനിമ എന്തിനെ കുറിച്ചായിരുന്നു' എന്നതായി എന്‍റെ ചോദ്യം.. പ്രതീക്ഷകളെ എത്രമാത്രം തകിടം മരിച്ചതുകൊണ്ടായിരിക്കാം ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്ക് നിരാശ തോന്നിയത്.. നായികയുടെ സൗന്ദര്യവും , നായകന്റെ പ്രണയ ചാപല്യങ്ങളും എല്ലാം തന്നെ നന്നായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നത് സമ്മതിക്കാതെ വയ്യ...സിനിമയുടെ ധൈര്ക്യം കുറച്ചു കൊണ്ട് കഥപറഞ്ഞ രീതി മനസ്സില്‍ ആശയങ്ങള്‍ നിലനിര്‍ത്തുന്നതിന് തടസ്സമായി..